പാലത്തായി പീഡന കേസിലെ പ്രതി പിടിയിൽ; പ്രതി ബി.ജെ.പി നേതാവ് പത്മരാജനാണ് പിടിയിലായത്; പാനൂർ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്; തലശേരി ഡി.വൈ.എസ്.പിയാണ് പ്രതിയെ പിടികൂടിയത്

ബി.ജെ.പി നേതാവ് പത്മരാജനാണ് പിടിയിലായത്. പാനൂർ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. തലശേരി ഡി.വൈ.എസ്.പിയാണ് പ്രതിയെ പിടികൂടിയത്.
പാലത്തായിയിലെ സ്കൂളിൽ അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതിയായ പത്മരാജൻ. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായിമന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.ജി.പിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു . രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡി.വൈ.എസ്‍.പി ഉരുണ്ട് കളിക്കുകയാണ്.. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.പിതാവ് മരിച്ച കുട്ടിയെ, പുറത്തുപറഞ്ഞാൽ കുട്ടിയേയും അമ്മയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. കുട്ടിയെ പ്രതി ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്. പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.
പാലത്തായിയിലെ സ്കൂളിൽ അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതിയായ പത്മരാജൻ. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായിമന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.ജി.പിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു . രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡി.വൈ.എസ്‍.പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.പിതാവ് മരിച്ച കുട്ടിയെ, പുറത്തുപറഞ്ഞാൽ കുട്ടിയേയും അമ്മയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. കുട്ടിയെ പ്രതി ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്. പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.
https://www.facebook.com/Malayalivartha






















