കാന്‍സര്‍ രോഗികള്‍ക്കായി സംസ്ഥാനത്ത് 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍

കാന്‍സര്‍ രോഗികള്‍ക്കായി സംസ്ഥാനത്ത് 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യമായാണണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാല്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) സഹകരണതത്തോടെയാണ് നിലവില്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് കാന്‍സര്‍ സെന്ററുകളുടെ സഹകരണത്തോടെ ചികിത്സാ സൗകര്യം ഇനിയും വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























