കേരളാ പോലീസിന്റെ ക്രൂരത ; കൊല്ലത്തെ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നത്; ഡി.ജി.പിയുടെ വാക്കിന് പുല്ലുവില കൊല്ലത്താണ് സംഭവം, പൊലീസ് ഓട്ടോ വിട്ടില്ല, രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകന്‍ നടന്നു

കേരളത്തില്‍ പോലീസുകാര്‍ ഈ ആപത്തു കാലത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം അഭിനന്ദരാര്‍ഹമാണ് എങ്കില്‍ കൂടി. ചില ഇടങ്ങളില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരന്മാരാകുന്നുണ്ട് അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊലീസ് വാഹനം തടഞ്ഞതോടെ രോഗിയായ പിതാവിനെയും എടുത്തുകൊണ്ട് മകന്‍ നടന്നു. ഇന്ന് ഉച്ചയോടെ പുനലൂരിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെയാണ് പനിയെത്തുടര്‍ന്ന് നാല് ദിവസം മുന്‍പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായി ഡിസ് ചാര്‍ജ്ജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഓട്ടോയില്‍ കയറ്റി മകനും അമ്മയും ചേര്‍ന്ന് കുളത്തൂപ്പുഴയ്ക്ക് തിരിച്ചെങ്കിലും പുനലൂര്‍ പൊലീസ് ഓട്ടോ തടഞ്ഞു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഓട്ടോ വിടാന്‍ കഴിയില്ലെന്ന് പൊലീസ് നിലപാട് കടുപ്പിച്ചതോടെ റോഡരികിലേക്ക് ഓട്ടോ ഒതുക്കിയിട്ട മകന്‍ അച്ഛനെ തോളിലേറ്റി നടന്നു. ഇടയ്ക്ക് ഓടി. അമ്മയും കൂടെ നടന്നു. സംഭവത്തില്‍ റൂറല്‍ എസ്.പി പുനലൂര്‍ പൊലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ ആണെങ്കിലും രാവിലെ മുതല്‍ പുനലൂരില്‍ വന്‍തോതില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. ഇതാണ് പൊലിസിനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha
























