ആലപ്പുഴയില്‍ ഐസൊലേഷന്‍ വാര്‍ഡായി ഹൗസ്‌ബോട്ടുകളും...

കോവിഡ് 19 ബാധയെ നേരിടാന്‍ ഹൗസ്‌ബോട്ടുകള്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം. ഇതോടെ ജില്ലയിലെ കൊവിഡ് ബെഡ്ഡുകളുടെ എണ്ണം 1500 ല്‍ നിന്ന് 2000 ആക്കി ഉയര്‍ത്താന്‍ സാധിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിലുള്ള ഹൗസ് ബോട്ടുകളിലാണ് ഇത്തരത്തിലുള്ള 500 ല്‍ പരം മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഹൗസ് ബോട്ട് മുറികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. ആലപ്പുഴ ജില്ലയില്‍ 6,686 പേരാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11 പേര്‍ ആശുപത്രികളിലും 6675 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ രണ്ട് പേരാണ് രോഗ വിമുക്തരായത്.
https://www.facebook.com/Malayalivartha
























