Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

20 വരെ എല്ലാം കര്‍ശനം, 20ന് ശേഷമുള്ള ഇളവുകള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, പൊതുഗതാഗതം ഇല്ല, പൊതു ചടങ്ങുകള്‍ക്ക് വിലക്ക്; കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ......

16 APRIL 2020 12:40 AM IST
മലയാളി വാര്‍ത്ത

20ന് ശേഷമുള്ള ഇളവുകള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, ലോക്ക്ഡൗണ്‍ തുടരുന്ന മേയ് മൂന്നുവരെ രാജ്യത്ത് വിമാനം, ട്രെയിന്‍, മെട്രോ, ബസ്, ടാക്‌സി തുടങ്ങിയ പൊതുഗതാഗതം ഉണ്ടാകില്ല. സിനിമാ തിയേറ്ററുകളും മാളുകളും അടഞ്ഞു തന്നെ കിടക്കും. പൊതുചടങ്ങുകള്‍ പാടില്ല. മതസമ്മേളനങ്ങള്‍ക്ക് കര്‍ശന വിലക്ക്. മത സ്ഥാപനങ്ങളും ആരാധനാലയങ്ങളും എല്ലാ വിദ്യാഭ്യാസ, കോച്ചിംഗ് സ്ഥാപനങ്ങളും അടച്ചിടും. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹമായ കുറ്റം. മദ്യവില്‍പ്പനശാലകളും ബാറുകളും തുറക്കില്ല. സിഗരറ്റ്‌സി.എസ്.ബി ബാങ്കില്‍ അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ പദ്ധതി, ഏപ്രില്‍ 20 മുതല്‍ ഗ്രാമീണ കാര്‍ഷിക, വ്യാവസായിക, വാണിജ്യ മേഖലകളില്‍ ഉള്‍പ്പെടെ ചില ഇളവുകളും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.


ഗ്രാമീണ വ്യവസായങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിക്കും ഡിജിറ്റല്‍ മേഖലയ്ക്കും, കൊറിയര്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്കും ഇളവുകളുണ്ട്. ചരക്ക് കടത്തും അനുവദിക്കും. ബാങ്കുകളും എ.ടി.എമ്മുകളും തടസമില്ലാതെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സാമൂഹ്യ അകലം പാലിച്ച് പ്രവര്‍ത്തിക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ മാസ്‌കും സാമൂഹ്യ അകലവും നിബന്ധം, ജലസേചനത്തിന് മുന്‍ഗണന. ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം. ഇലക്ട്രീഷ്യന്‍മാര്‍, പ്‌ളംബര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, ആശാരിമാര്‍, ഐ.ടി വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാം.

പാല്‍ സംഭരണം, സംസ്‌കരണം, കടത്ത്, വില്‍പ്പന എന്നിവയ്ക്ക് തടസമുണ്ടാവില്ല-റേഷന്‍ കടകള്‍, ഭക്ഷ്യ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസം, കാലിത്തീറ്റ കടകള്‍ക്ക് സമയ നിയന്ത്രണമില്ല വിലക്കുകള്‍,ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇല്ല, ട്രെയിന്‍, ബസ്, മെട്രോ, ടാക്‌സി, ആട്ടോറിക്ഷ, സൈക്കിള്‍ റിക്ഷ, സര്‍വീസുകള്‍ ഉണ്ടാവില്ല, വ്യക്തികളുടെ അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രകള്‍

ഇളവ് ഇല്ലാത്ത വ്യവസായ, വാണിജ്യ, സേവന സ്ഥാപനങ്ങള്‍ അടച്ചിടും-ഫാക്ടറികളിലും ഓഫീസുകളിലും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം, സാമൂഹ്യ അകലം പാലിക്കാന്‍ സ്റ്റെയര്‍കേസുകള്‍ ഉപയോഗിക്കണം ,സ്ഥാപനങ്ങളില്‍ ആവശ്യമില്ലാത്ത സന്ദര്‍ശകര്‍ പാടില്ല, ജിംനേഷ്യം, സ്പോര്‍ട്‌സ് കോംപ്‌ളക്‌സുകള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ അടച്ചിടും,സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, അക്കാഡമിക്, സാംസ്‌കാരിക പരിപാടികള്‍, കൂട്ടം ചേരലുകള്‍,ശവസംസ്‌കാരത്തിന് 20ല്‍ താഴെ ആളുകള്‍ മാത്രം, സ്വകാര്യ വാഹനങ്ങള്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനും അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രം ,സ്വകാര്യ കാറുകളില്‍ ഡ്രൈവറെ കൂടാതെ പിന്നിലൊരാളും ഇരുചക്ര വാഹനങ്ങളില്‍ ഒരാളും മാത്രം,ചരക്കു ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയും മാത്രം

@ ഹോട്ട്‌സ്പോട്ടുകളില്‍ കര്‍ശനം.-

ഈ മേഖലകളില്‍ പുറത്തേക്കും അകത്തേക്കും ആളുകളെ വിടില്ല

-പുറത്തിറങ്ങുമ്പോഴും ജോലി സ്ഥലത്തും മാസ്‌ക് ധരിച്ചിരിക്കണം.

-ഒരിടത്തും അഞ്ചു പേരിലേറെ കൂടരുത്-മരണ, വിവാഹ ചടങ്ങുകള്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അനുമതിയോടെ മാത്രംഏപ്രില്‍ 20ന് ശേഷമുള്ള ഇളവുകള്‍

-കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍.-കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, താങ്ങുവില നടപ്പാക്കല്‍-ചന്തകള്‍ക്ക് പ്രവര്‍ത്തിക്കാം-കാര്‍ഷിക സാമഗ്രികള്‍, സ്പെയര്‍പാര്‍ട്‌സുകള്‍ എന്നിവയുടെ കടകള്‍


-രാസവളം, കീടനാശിനി, വിത്തു നിര്‍മ്മാണം, വിതരണം- മത്സ്യബന്ധനത്തിനും അനുബന്ധപ്രവൃത്തികള്‍ക്കും,-ഹാച്ചറികള്‍, വാണിജ്യ അക്വേറിയങ്ങള്‍-തേയില, കാപ്പി, റബര്‍ പ്‌ളാന്റേഷനുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം

-തേയില, കാപ്പി, റബര്‍, കശുഅണ്ടി സംസ്‌കരണം, പായ്ക്കിംഗ്, വില്‍പ്പന, വിപണനം 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം

-പൗള്‍ട്രി ഫാം, ഹാച്ചറി, ലൈവ്‌സ്റ്റോക്ക് ഫാം പ്രവര്‍ത്തനങ്ങള്‍.-കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റുകള്‍, അസംസ്‌കൃത വസ്തുക്കളുടെ വിതരണം-50 ശതമാനം ജീവനക്കാരുമായി ഐ.ടി, അനുബന്ധ സേവനങ്ങള്‍-സര്‍ക്കാര്‍ ഡാറ്റാ, കോള്‍ സെന്റര്‍ പ്രവര്‍ത്തനം.
സ്വകാര്യ മേഖലയിലെ ഇളവുകള്‍:-കൊറിയര്‍ സര്‍വീസുകള്‍

- സ്വകാര്യ സെക്യൂരിറ്റി സേവനങ്ങള്‍-വിനോദ സഞ്ചാരികള്‍, മെഡിക്കല്‍, എമര്‍ജന്‍സി സര്‍വീസ്, വിമാന, കപ്പല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ താമസിക്കുന്ന ഹോട്ടലുകള്‍


-ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍

ജോലി സ്ഥലങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

-താപനില അളക്കാനുള്ള സംവിധാനം,-ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ ഇടവേള

-ഒന്നിച്ച് ഉച്ചഭക്ഷണ ഇടവേള പാടില്ല.

-65 വയസിന് മുകളിലുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍, അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.-വലിയ യോഗങ്ങള്‍ക്ക് വിലക്ക്.സര്‍ക്കാര്‍ ഓഫീസുകള്‍

-കേന്ദ്ര മന്ത്രാലയങ്ങളും അനുബന്ധ ഓഫീസുകളും ഡെപ്യൂട്ടി സെക്രട്ടറി തസ്തികയ്ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നൂറു ശതമാനം ഹാജരോടെ പ്രവര്‍ത്തിക്കണം. ആവശ്യമനുസരിച്ച് 33 ശതമാനം മറ്റു ജീവനക്കാരും.-ആവശ്യത്തിന് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ജീവനക്കാരുമായി നിയന്ത്രണങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍. സമൂഹ അകലം പാലിച്ചും 33 ശതമാനം ഗ്രൂപ്പ് സി ജീവനക്കാരും. ആവശ്യത്തിന് ജീവനക്കാരുമായി ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറല്‍ ഫീല്‍ഡ് ഓഫീസുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (19 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (30 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (35 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (42 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends