Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളത്തില്‍ ചികിത്സയ്ക്കായി എത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികളെയും ചെക്പോസ്റ്റുകളില്‍ നിന്ന് കടത്തിവിടാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി.... ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസിന്റേയും അടിസ്ഥാനത്തില്‍ കടത്തിവിടും

16 APRIL 2020 06:46 AM IST
മലയാളി വാര്‍ത്ത

ചികിത്സയ്ക്കായി കേരളത്തിലെത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികളെയും ചെക്പോസ്റ്റുകളില്‍ നിന്ന് കടത്തിവിടാന്‍ മാര്‍ഗനിര്‍ദേശങ്ങളായി. ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസിന്റേയും അടിസ്ഥാനത്തില്‍ കടത്തിവിടും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പലരും പ്രത്യേകിച്ചും കേരളീയര്‍ ഇവിടെ ചികിത്സയ്ക്കും പ്രസവത്തിനും എത്തുന്നതിനാലാണ് ഈ ഇളവെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസം വയനാട്ടില്‍ അതിര്‍ത്തിയിലെത്തിയ ഗര്‍ഭിണിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കടത്തിവിട്ടത്. കേരളത്തിലേയ്ക്കെത്തുന്ന ഗര്‍ഭിണിക്ക് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം. പ്രസവം പ്രതീക്ഷിക്കുന്ന തീയതി രേഖപ്പെടുത്തിയിരിക്കണം. റോഡുമാര്‍ഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാഹനപ്പാസ് വാങ്ങണം.
വാഹനത്തില്‍ മൂന്നുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. സാമൂഹിക അകലം പാലിക്കണം. ഗര്‍ഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും. ഗര്‍ഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടര്‍ക്ക് ഇ-മെയിലിലൂടെയോ വാട്സാപ്പിലൂടെയോ അപേക്ഷ നല്‍കണം. കേരളത്തില്‍ പ്രവേശിപ്പിക്കാന്‍ അര്‍ഹയാണെങ്കില്‍ തീയതിയും സമയവും കളക്ടര്‍ അംഗീകരിക്കും. ഇതുകൂടി ചേര്‍ത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്.

കേരളത്തിലെ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം. ചെക്പോസ്റ്റിലെ പരിശോധനയില്‍ യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യും.

കേരളത്തില്‍ ഏത് ജില്ലയിലാണോ ചികിത്സയ്ക്ക് എത്തുന്നത് അവിടത്തെ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. കളക്ടര്‍ നല്‍കുന്ന സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരില്‍ നിന്ന് വാഹനപ്പാസ് വാങ്ങണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമേ രോഗിക്കൊപ്പം വാഹനത്തില്‍ ഉണ്ടാകാവൂ. കേരളത്തിലെ ചികിത്സ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തണം. അടുത്ത ബന്ധുക്കളുടെ മരണത്തിനോ മരണാസന്നരെ കാണാനോ എത്തുന്നവര്‍ അവര്‍ താമസിക്കുന്ന സംസ്ഥാനത്തുനിന്ന് വാഹനപ്പാസ് വാങ്ങണം. മരിച്ചവരുടെയും മരണാസന്നരുടേയും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം കാണിക്കണം. പോലീസ് നിജസ്ഥിതി പരിശോധിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (19 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (30 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (35 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (42 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends