Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഭിന്നശേഷി കുട്ടികളുടെ മാനസികോല്ലാസം ലോക്ക്ഡൗണ്‍ കവര്‍ന്നെടുത്തു!

16 APRIL 2020 07:47 AM IST
മലയാളി വാര്‍ത്ത

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വര്‍ഗമായിരുന്ന ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററു( ബിആര്‍സി.)കളും ലോക്ക്ഡൗണ്‍പ്രഖ്യാപിച്ചതോടെ താത്ക്കാലികമായി പൂട്ടേണ്ടി വന്നത് അവരുടെ സന്തോഷവും മാനസികോല്ലാസവും കെടുത്തി.

ഇതോടെ കൊല്ലം ജില്ലയിലെ പത്ത് ബഡ്‌സ് സ്‌കൂളുകളിലെയും പതിനാറ് ബിആര്‍സികളിലെയുമായി എണ്ണൂറിലധികം മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഒന്നും ചെയ്യാനില്ലാതെ വീടുകളില്‍ കുരുങ്ങി. ദൈനംദിനം ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനാവാതെയും പ്രിയപ്പെട്ട കൂട്ടുകാരെ കാണാനാവാതെയും ഇവര്‍ വീടുകളില്‍ ഒറ്റപ്പെട്ട അവസ്ഥയിലായി .

ഇണങ്ങിയാല്‍ ആത്മാര്‍ഥമായി സ്റ്റേഹിക്കുകയും ആത്മബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഇവര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരുമാണ്. നിസാര കാര്യങ്ങള്‍ക്ക് പിണങ്ങിയാല്‍ പോലും അക്രമാസക്തരാകുന്ന പ്രകൃതക്കാരാണ്. മിക്ക രക്ഷാകര്‍ത്താക്കളും ഭിന്നശേഷി കുട്ടികളെ കൂടുതല്‍ സമയവും ഉറങ്ങാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യന്നത്. ചികിത്സയ്ക്കും തെറാപ്പിയ്ക്കുമുള്ള അവസരവും മുടങ്ങി.

ഭിന്നശേഷി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും കഴിവുകള്‍ പ്രകടമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അവസരം ബഡ്‌സ് സ്‌കൂളിലും ബിആര്‍സിയിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ കുരുങ്ങിയതോടെ ഇവര്‍ക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

രാവിലെ വീടുകളില്‍ നിന്നും സ്‌കൂളിലേയ്ക്കും വൈകുന്നേരവും തിരിച്ചുമുള്ള വാഹനത്തിലെ യാത്ര തന്നെ ഇവര്‍ക്ക് ഉല്ലാസയാത്രയ്ക്ക് തുല്യമായിരുന്നു. സ്‌കൂളിലെത്തിയാല്‍ ഇവര്‍ക്ക് ആഹ്ലാദകരമായ തിരക്ക് തന്നെയാണ്. സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും കുടുംബാംഗങ്ങളെ സഹായിക്കുകയും ചെയ്യുന്നതിനുള്ള പരിശീലനം, സ്വന്തം കലാ കായിക കഴിവുകള്‍ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കുവാനുമുള്ള അവസരം, കവര്‍ നിര്‍മ്മാണം, പേപ്പര്‍പേന നിര്‍മ്മാണം, ഫയല്‍ നിര്‍മ്മാണം തുടങ്ങിയ തൊഴില്‍ പരിശീലനം എന്നിവയൊക്കെ അവരെ സന്തോഷിപ്പിച്ചു നിര്‍ത്തുമായിരുന്നു.

ഭിന്നശേഷി കുട്ടികള്‍ക്ക് ഹോര്‍ട്ടി തൊറാപ്പി വളരെ പ്രിയപ്പെട്ടതായിരുന്നുവെന്ന് ട്രെയിനര്‍മാര്‍ പറയുന്നു. മുറ്റത്തും ഗ്രോബാഗുകളിലും പച്ചക്കറി നടീല്‍, പരിപാലനം തുടങ്ങിയ ഇവര്‍ക്ക് വളരെയധികം മാനസികോല്ലാസം നല്കിയിരുന്നു. ഓരോ ചെടിയിലും ഫലം ഉണ്ടാകുമ്പോള്‍ ഇവരിലുണ്ടാകുന്ന നിര്‍വൃതി പറഞ്ഞറിയിക്കാനാവാത്തതാണ്. വീടുകളില്‍ അകപ്പെട്ടതോടെ ഇവര്‍ക്കിതെല്ലാം നഷ്ടമായത് മാനസിക ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.

ഭിന്നശേഷി കുട്ടികളില്‍ ലോക്ക്ഡൗണ്‍ കാലത്തും അല്ലാത്ത സമയത്തും ശാരീരിക-മാനസിക പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പരിശീലനം നല്കിയിട്ടുണ്ടെന്നും ട്രെയിനര്‍മാര്‍ രക്ഷാകര്‍ത്താക്കളുമായും കുട്ടികളുമായും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇതിന്റെ ചുമതലയുള്ള കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (19 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (30 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (35 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (42 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends