രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ കേരളത്തിന് എന്തൊക്കെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകുമെന്ന് സൂചന

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ കേരളത്തിന് എന്തൊക്കെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം തീരുമാനമാകുമെന്നാണ് സൂചന. ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.കശുവണ്ടി, കൈത്തറി, ബീഡി എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും.
എന്നാല്‍ ഗതാഗതത്തിലും മദ്യ വില്‍പ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തില്‍ വര്‍ക് ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, വീടുകളില്‍ ചെന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നവര്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവയ്ക്കൊക്കെ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























