കിടങ്ങൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു, വ്യക്തി വൈര്യാഗമെന്ന് പോലീസ്

രണ്ടു ദിവസം മുമ്പ് കിടങ്ങൂര്‍ പടിഞ്ഞാറെ കൂടല്ലൂരില്‍ രാത്രി 11.30- ന് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന ഒരാളെ കിടങ്ങൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി വെള്ളാപ്പള്ളില്‍ ലിജോ (36) ആണ് മരിച്ചത്. പടിഞ്ഞാറെ കൂടല്ലൂര്‍ സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വര്‍ഷങ്ങള്‍ക്കു മുന്പുള്ള വ്യക്തി വൈര്യാഗം തീര്‍ക്കാനായിരുന്നു കൊലപാതകമെന്നു പോലീസ് വ്യക്തമാക്കി.
ലിജോയും പടിഞ്ഞാറെ കൂടല്ലൂര്‍ സ്വദേശികളായ നാലു പേരും തമ്മില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വാക്കേറ്റവും അടിപിടിയുമുണ്ടായിരുന്നു. സംഭവത്തില്‍ അന്ന് കിടങ്ങൂര്‍ പോലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ബൈക്കില്‍ ഒരു സുഹൃത്തിനെ വീട്ടിലാക്കാനായി പടിഞ്ഞാറേ കൂടല്ലൂര്‍ക്ക് പോയ ലിജോ അവിടെ വച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിപിടിയുണ്ടായ സംഘത്തില്‍പ്പെട്ടവരുടെ സുഹൃത്തിനെ കണ്ടുമൂട്ടി.
ഇതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. തുടര്‍ന്ന് ലിജോ ഇയാളെ മര്‍ദിച്ചു. വീടിനുള്ളിലേക്കു കയറിപ്പോയ ഇയാള്‍ വടിയുമായി തിരികെ എത്തി ലിജോയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ശേഷം ലിജോ ഉടന്‍ തന്നെ വീട്ടിലേക്കു പോരുകയും ചെയ്തു. വീട്ടിലെത്തിയശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ലിജോയെ കിടങ്ങൂരില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നു കിടങ്ങൂര്‍ പോലീസ് പറഞ്ഞു.
തുടര്‍ന്നു കിടങ്ങൂര്‍ എസ്എച്ച്ഒ സിബി തോമസ്, എസ്‌ഐ ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പടിഞ്ഞാറെ കൂടല്ലൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ലിജോയുടെ ഭാര്യ: സോഫി
https://www.facebook.com/Malayalivartha
























