ഡ്രെെവര്‍ അറിയാതെ ചരക്കുലോറിയില്‍ കയറി കേരളത്തിലെത്തി;ഒടുവിൽ പോലീസ് പിടിയിലായി ;കോഴിക്കോട് ചേവായൂർ സ്വദേശി ശ്രീജിത്ത് ആണ് ലക്കിടി കവാടത്തിലെ പരിശോധകരുടെ പിടിയിലായത്

കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കര്ശനമായ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഏർപ്പെടുത്തിയിട്ടുള്ളത്.ലോക് ഡൌൺ സമയത്ത് പോലീസിനെ കബളിപ്പിച്ച് യാത്ര ചെയ്യുന്ന നിരവധി പേരെയാണ് നിയമപാലകർ കയ്യോടെ പിടികൂടുന്നത്. ഇപ്പോഴിതാ മൈസുരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ചരക്കുലോറിയിൽ ഡ്രൈവർ അറിയാതെ കയറിപ്പറ്റി യുവാവ് കേരളത്തിലെത്തിയിരിക്കുന്നു . കോഴിക്കോട് ചേവായൂർ സ്വദേശി ശ്രീജിത്ത് ആണ് ലക്കിടി കവാടത്തിലെ പരിശോധകരുടെ പിടിയിലായത്. ചൊവ്വാഴ്ച മൈസുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിപ്പുറത്ത് ഡ്രൈവർ അറിയാതെ കയറിപ്പറ്റിയ ഇയാൾ മുത്തങ്ങയിലെ പരിശോധനയിൽപെടാതെ പോകുകയായിരുന്നു.
എന്നാൽ ലക്കിടിയിൽ പരിശോധനക്ക് വേണ്ടി നിറുത്തിയ ലോറിയിൽ നിന്നും ഇയാൾ സ്ഥലമേതെന്നറിയാതെ ഇറങ്ങുകകയിരുന്നു. എന്നാൽ ഇയാൾ തിരിച്ചു കയറുംമുമ്പ് ലോറി പോയതുകൊണ്ട് സ്ഥലത്തു നിൽക്കുന്നതുകണ്ട ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെയാണ് ഇയാൾ കുടുങ്ങിയത്.
മൈസുരു മാർക്കറ്റില്‍ ജോലിയാണെന്നാണ് ഇയാൾ പറഞ്ഞത്. വൈത്തിരി പൊലീസ് കേസ്സെടുത്തു പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. ഇയാൾക്കെതിരെ പന്തീരാങ്കാവ് സ്റ്റേഷനിൽ ബൈക്ക് കത്തിച്ച കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
രാത്രികാലങ്ങളില്‍ പോലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലന്‍സ് കഴിഞ്ഞ ദിവസം പാറശ്ശാല പോലീസ് പിടികൂടിയിരുന്നു . തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും ആളെ കടത്തിയ ആംബുലന്‍സ് പാറശാല പോലീസാണ് പിടികൂടിയത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പാറശാല സ്വദേശി ബിജീഷിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു .അതുപോലെ തന്നെ കുറച്ചു ദിവസങ്ങൾക്കു മുൻപ് അനാവശ്യ യാത്രക്കാരെ പോലീസ് മടക്കി അയച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അളിയന്റെ മരണത്തിന്പോവാൻ ചവറ സ്വദേശി ഓട്ടോയിൽ പൊലീസിന് മുന്നിൽ എത്തിയിരുന്നു . ഓട്ടോ തടഞ്ഞ പോലീസിനോട്, അളിയന്‍ മരിച്ചുവെന്നും മരണ വീട്ടിലേക്ക് പോവുകയാണെന്നും യാത്രക്കാരന്‍ പറഞ്ഞു. ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിലുണ്ടായിരുന്നത്.
സംശയം തോന്നിയ പോലീസുകാര്‍ ‘മരണ’ വീട്ടിലെ നമ്ബര്‍ വാങ്ങി വിളിച്ചപ്പോൾ ഫോണ്‍ എടുത്തതാകട്ടെ ‘പരേതനും’!. തന്‍്റെ മരണ വിവരമറിഞ്ഞ് ‘പരേതന്‍’ ഞെട്ടി. സമീപകാലത്തൊന്നും കുടുംബത്തില്‍ മരണം നടന്നിട്ടില്ലെന്നും പോലീസിനോട് പറഞ്ഞു.
ഇത്തരത്തിൽ പല രീതിയിലാണ് ലോക്ക് ഡൌൺ സമയത്ത് ആളുകൾ നാട്ടിലെത്താനും മറ്റുമാണ് ചുമ്മാ ഒന്ന് കറങ്ങി നടക്കാം എന്ന് കരുതിയും അനധികൃതമായി യാത്ര ചെയുന്നത്.അതുകൊണ്ടുതന്നെ അനാവശ്യ കാര്യങ്ങൾക്കായി കള്ളം പറഞ്ഞ് പുറത്തിറങ്ങുന്നവർക്കായി പുതിയ കെണി ഒരുക്കിയിരിക്കുകയാണ് പോലീസ്. . പോലീസിനെ കബളിപ്പിച്ച നാട് ചുറ്റുന്ന വിരുതന്മാരെ പിടിക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി പോലീസ് രംഗത്തെത്തി കഴിഞ്ഞു
എന്തെല്ലാം ആവശ്യങ്ങൾക്ക് പുറത്തിറങ്ങി എന്നും എത്ര തവണ പുറത്തിറങ്ങി എന്നും പെട്ടെന്ന് കണ്ടെത്താൻ ആ മാർഗ്ഗമാണ് പോലീസിന്റെ പുതിയ തന്ത്രം. വണ്ടിയുടെ നമ്പർ അനുസരിച്ചാണ് ആണ് ഇവ എല്ലാം കണ്ടെത്താൻ സാധിക്കുക.തിരുവനന്തപുരം സിറ്റി പോലീസ് കണ്ടെത്തിയ ഈ ആപ്ലിക്കേഷൻ സംസ്ഥാന വ്യാപകമാക്കാൻ ആണ ആലോചിക്കുന്നത്.
ഇനി തടഞ്ഞുനിർത്തി കാര്യം അന്വേഷിക്കാൻ ആലോചിച്ചത് പറയുകയോ പിഴ ഈടാക്കുകയും ഒന്നും ചെയ്യില്ല. പുറത്തിറങ്ങുന്ന വാഹനങ്ങളുടെ നമ്പർ എഴുതി എടുക്കും. എവിടെ പോകും എന്ന് ചോദിക്കും തർക്കം ഒന്നും ഇല്ലാതെ വാഹനം കടത്തിവിടുകയും ചെയ്യും.
https://www.facebook.com/Malayalivartha
























