മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി തല്‍ക്കാലം പുറത്തുതന്നെ

മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി ജോലിയില്‍ തിരിച്ചുകയറാന്‍ നടത്തിയ ശ്രമം പാളി. സര്‍വീസ് ചട്ടങ്ങളും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നിര്‍ദേശങ്ങളും ലംഘിച്ചെന്ന ആരോപണം നേരിടുകയാണ് രാജു നാരായണസ്വാമി. ഒരുവര്‍ഷത്തിലേറെയായി ജോലിക്കു ഹാജരാകാതെ മുങ്ങിനടക്കുന്നതിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ രാജുവിന്റെ അപേക്ഷ തള്ളി.
കഴിഞ്ഞമാസം ഒന്നിനു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിനേത്തുടര്‍ന്ന്, രാജു പൊതുഭരണവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഒരുവര്‍ഷം എവിടെയായിരുന്നെന്ന ചോദ്യത്തിനു മറുപടി നല്‍കാത്തതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചില്ല. രാജുവിനൊപ്പം റിപ്പോര്‍ട്ട് ചെയ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വ്യവസായവകുപ്പില്‍ നിയമിക്കുകയും ചെയ്തു. മതിയായ കാരണം വ്യക്തമാക്കിയശേഷം രാജുവിനെ തിരിച്ചെടുത്താല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര സര്‍വീസില്‍നിന്നു മടങ്ങിയെത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, സംസ്ഥാന സര്‍വീസില്‍ പ്രവേശിക്കാന്‍ കൂട്ടാക്കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് പൊതുഭരണവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു നല്‍കി. അതിന്മേല്‍ നടപടിയെടുക്കാനിരിക്കേയാണ് അദ്ദേഹം തിരിച്ചുകയറാന്‍ അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha
























