Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വിഎസിനെ മാറ്റി ഇപി ജയരാജനെയാക്കാന്‍ പിണറായി പിബിയില്‍, നടക്കില്ലെന്ന് കൊടിയേരി, സിപിഎമ്മില്‍ പിണറായി ഗ്രൂപ്പിന് അന്ത്യം

22 MARCH 2015 09:41 AM IST
മലയാളി വാര്‍ത്ത.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന പിബിയോഗത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപെട്ടു. വിഎസിനെമാറ്റി ഇപിയെ പ്രതിപക്ഷ നേതാവ് ആക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. എന്നാല്‍ പിണറായിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത് സംസ്ഥാന സെക്രട്ടറി കൊടിയേരി സംസാരിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന്റെ പ്രവര്‍ത്തരം ആരെയും അതിശയിപ്പിക്കുന്നതാണെന്നും വിഎസിനെ മാറ്റേണ്ടതില്ലെന്നും കൊടിയേരി പിബിയില്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ വിഎസിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഭരണപക്ഷം പതറുന്നത് ജനങ്ങള്‍ കണ്ടതാണ്. ജനങ്ങള്‍ക്ക് വിഎസിനെ വിശ്വാസമുണ്ട്.വിഎസിന പെട്ടന്ന് മാറ്റിയാല്‍ അത് പാര്‍ട്ടിക്ക് ഗുണമല്ല ദോശമാണ് വരുത്തുന്നതെന്നും കൊടിയേരി പിബിയില്‍ വാദിച്ചു. മാത്രമല്ല വിഎസിനെതിരെ നടപടി എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് പറാനുള്ളത് പിബിയും സിസിയും കേള്‍ക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു. കോടിയേരിയുടെ ആവശ്യത്തെ എംഎ ബേബി അടക്കമുള്ള അംഗങ്ങള്‍ പിന്താങ്ങി. പിണറായി വിജയന്റെ നിര്‍ദ്ദേശം പിബി ചെവികൊണ്ടില്ല.
 പ്രതിപക്ഷ നേതാവായി ഇ.പി. ജയരാജന്റെ പേരു സൂചിപ്പിച്ചാ പിണറായി വിജയന്‍ സംസാരിച്ചത്. വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചുകിട്ടിയാല്‍ തുടര്‍നിര്‍ദേശമെന്നോണമാണ് ഇപിയുടെ പേര് സൂചിപ്പിക്കപ്പെടുന്നത്. സംസ്ഥആന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ഇപിയുടെ പേര് നിര്‍ദേശിക്കാന്‍ പിണറായി നടത്തിയ ശ്രമം പാളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതൃസ്ഥാനം ഇപി ജയരാജനുവേണ്ടി പിണറായി വാദിച്ചത്. എന്നാല്‍ വീണ്ടും ഇപിയെ മുന്നില്‍നിര്‍ത്തി കളിക്കാനുള്ള പിണറായിയുടെ ശ്രമത്തിനു കേന്ദ്രനേതാക്കളുടെ പിന്തുണയില്ല.
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ എംഎ ബേബിയെ അയച്ച് കുണ്ടറയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്താനും പിണറായിക്ക് പ്ലാനുണ്ട്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവേണ്ട വ്യക്തിയുടെ ഭാഗത്തു നിന്നാണ് ഇത്തരം നീക്കങ്ങളെന്നതു വിചിത്രമെന്നാണ് ഇതേക്കുറിച്ച് ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ പ്രതികരണം. കേന്ദ്ര കമ്മിറ്റിക്കു(സിസി) മുന്നോടിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന പിബിയില്‍ വിഎസിനെ പുറത്താക്കണമെന്ന ആവശ്യം ആവര്‍ത്തിക്കപ്പെട്ടില്ല. ഈ ആവശ്യം സജീവമായി നിലനില്‍ക്കുന്നു എന്നാണ് പിണറായി പക്ഷത്തിന്റെ നിലപാട്. സിസിയില്‍ തനിക്കു സംസാരിക്കണമെന്ന് വിഎസ് വ്യക്തമാക്കിയെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പിബിയെ അറിയിച്ചു. വിഎസിനു പറയാനുള്ളതു കേട്ടിട്ട് എന്തെങ്കിലും ചര്‍ച്ച വേണമെങ്കില്‍ ആവാമെന്നാണ് പിബി തീരുമാനിച്ചത്.
ആലപ്പുഴയിലെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു മുന്‍പ് ഡല്‍ഹിയില്‍ നടന്ന സിസിക്കിടെ കേരളത്തില്‍ നിന്നുള്ളവര്‍ തമ്മില്‍ പുതിയ സെക്രട്ടറിയെക്കുറിച്ചു കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇപിയുടെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഇപ്പോഴത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒന്നും പറഞ്ഞില്ലെന്നാണ് പിണറായി പക്ഷക്കാര്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഇക്കാര്യം ദക്ഷിണാമൂര്‍ത്തി മുന്‍കയ്യെടുത്ത് പലരോടും ചര്‍ച്ചചെയ്തു. എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. ഇപിയെ ഒരു വിശേഷണപദം ചേര്‍ത്തു പരാമര്‍ശിച്ച ഗോവിന്ദന്‍, ഇപിയെ സെക്രട്ടറിയാക്കിയാല്‍ പാര്‍ട്ടിയെ മുടിക്കുമെന്നും പറഞ്ഞു. ഫലത്തില്‍ പിണറായി പക്ഷത്ത് കോടിയേരി പക്ഷം രൂപപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പിണറായി താല്‍പ്പര്യപ്പെടുന്ന കാര്യത്തെ എങ്ങനെ അനുകൂലിക്കാതിരിക്കുമെന്നുള്ള രീതിയില്‍ ദക്ഷിണാമൂര്‍ത്തി വാദിച്ചെങ്കിലും വിലപ്പോയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (34 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (51 minutes ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (1 hour ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (2 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (3 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 hours ago)

Malayali Vartha Recommends