ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍... മൊബൈല്‍ റീച്ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കും ഇലക്ട്രിക് ഫാന്‍ കടകള്‍ക്കും ഇളവ് അനുവദിച്ചു

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും അനുമതിയുണ്ട്. ഇതോടൊപ്പം മൊബൈല്‍ റീച്ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കും ഇലക്ട്രിക് ഫാന്‍ കടകള്‍ക്കും ഇളവ് അനുവദിച്ചു.
പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക് ഷോപ്പ് തുറക്കാന്‍ സംസ്ഥാനം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കാണ് ഇപ്പോള്‍ കേന്ദ്രം ഇളവനുവദിച്ചത്. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ഇന്ത്യയില്‍ കോറോണ കേസുകള്‍ 20000 ത്തോട് അടുക്കുന്നു. ഇന്ന് മാത്രം 1417 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോറോണ ബാധിതരുടെ എണ്ണം 19,960 ആയി. 49 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ കോറോണ വൈറസ് കാരണം മരണമടഞ്ഞവരുടെ എണ്ണം 641 ആയി. അതേസമയം മഹാരാഷ്ട്രയില്‍ 5218 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഗുജറാത്തിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മാറ്റമില്ല. ഇന്ന് 239 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2178 പേര്‍ക്കാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം. ഉത്തര്‍പ്രദേശില്‍ ഇന്ന് 110 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ 1294 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























