Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

കോവിഡ് രോഗ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലീം സംഘടനാ നേതാക്കളുമായും മത പണ്ഡിതന്മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയ വിനിമയത്തില്‍ ധാരണയായി

22 APRIL 2020 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ

ലോകമാകെ വിശുദ്ധ റമസാനിലേക്ക് കടക്കുകയാണ്. ആത്മ സംസ്‌കരണത്തിന്റെ വേളയായാണ് മുസ്ലീം മത വിശ്വാസികള്‍ ഈ മാസത്തെ കാണുന്നത്. വ്രതാനുഷ്ഠാനത്തിന്റെയും ദാന ധര്‍മങ്ങളുടെയും കാലം. റമസാന്‍ കാലത്ത് പള്ളികളില്‍ നടക്കുന്ന നമസ്‌കാരങ്ങള്‍ക്കും ജുമുഅകള്‍ക്കും വലിയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ വലിയ തോതില്‍ പള്ളികളില്‍ എത്തുന്ന കാലമാണിത്. എന്നാല്‍ രോഗ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലീം സംഘടനാ നേതാക്കളുമായും മത പണ്ഡിതന്മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയ വിനിമയത്തില്‍ ധാരണയായി.


അത് കൊണ്ട് തന്നെ കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ റമസാന്‍ മാസത്തില്‍ മസ്ജിദുകളിലെ ഇഫ്താര്‍, വെള്ളിയാഴ്ചയിലെ ജുമുഅ, ദിവസവും 5 നേരത്തെ ജമാഅത്ത് നമസ്‌കാരം, രാത്രിയിലെ തറാവീഹ് നമസ്‌കാരം എന്നിവ വേണ്ടെന്നു വയ്ക്കാന്‍ മുസ്ലിം സംഘടനാ നേതാക്കളും മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഞ്ഞിവിതരണം പോലുള്ളവയും നിര്‍ത്തിവയ്ക്കും. ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരും. എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യ നന്മയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ കവിഞ്ഞുള്ള മറ്റൊരു മനുഷ്യനന്മയില്ല.പൊതുസ്ഥലങ്ങളിലെ കൂട്ടായ്മകള്‍ ഒഴിവാക്കണം. നൂതന സാങ്കേതിക വിദ്യാ ഉപയോഗിച്ച് വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിശുദ്ധ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ റമസാനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കി. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു ശരിയായ തീരുമാനമെടുത്ത മതനേതാക്കളോടു സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ഭാവി കണക്കിലെടുത്ത് എല്ലാ വിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ഥനകളും മാറ്റിവയ്ക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മത നേതാക്കളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള നേതൃനിരയാണ് മത സാമുദായിക സംഘടനകള്‍ക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹ ഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരലുകളും കൂട്ട പ്രാര്‍ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്ത മത സാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നതായും ഏറ്റവും വലിയ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ പീഡയില്‍ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്നതാകട്ടെ ഈ റമസാന്‍ കാലത്തെ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. പാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമസാന്‍ മാസത്തില്‍ പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നത് വലിയ പുണ്യപ്രവര്‍ത്തിയാകും. മനുഷ്യരാശി അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. ജീവന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇതിനെ നിയന്ത്രിക്കാന്‍ ചില സന്തോഷങ്ങള്‍ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമസാന്‍ സങ്കല്‍പ്പങ്ങളുടേത് കൂടിയാണ്. ത്യാഗത്തിന് ഇങ്ങനെയൊരു അര്‍ഥം കൂടിയുണ്ടെന്ന സന്ദേശം വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താന്‍ മത നേതാക്കളോട് അഭ്യര്‍ഥിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിശ്വാസപരമായ ചടങ്ങുകള്‍ നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ നടത്താമെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രഫ.കെ. ആലിക്കുട്ടി മുസല്യാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍, ടി.പി. അബ്ദുല്ലക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.ഐ. അബ്ദുല്‍ അസീസ്, ഡോ.ഇ.കെ. അഹമ്മദ് കുട്ടി, ഇ.കെ. അഷ്‌റഫ്, ഖമറുല്ല ഹാജി, എം. താജുദ്ദീന്‍, ആരിഫ് ഹാജി എന്നിവരുമായിട്ടായിരുന്നു വിഡിയോ കോണ്‍ഫറന്‍സ്. മന്ത്രി കെ.ടി.ജലീലും പങ്കെടുത്തു.

അതെ സമയം ഖത്തറില്‍ റമസാന്‍ ഒന്ന് ഏപ്രില്‍ 24 ആകാനാണ് സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഖത്തറിന്റെ ആകാശത്ത് ബുധനാഴ്ച (ഏപ്രില്‍ 22) വൈകിട്ട് നഗ്‌നനേത്രങ്ങള്‍ കൊണ്ട് മാസപ്പിറ കാണാന്‍ സാധ്യതയില്ലെന്ന് കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ.ബഷീര്‍ മര്‍സൂഖ് വ്യക്തമാക്കി.

ഖത്തറില്‍ മാത്രമല്ല അറബ്, ഇസ്ലാമിക് രാജ്യങ്ങളിലും ബുധനാഴ്ച മാസപ്പിറ ദൃശ്യമാകാന്‍ സാധ്യതയില്ല. ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ്, ഇസ്ലാമിക രാജ്യങ്ങളില്‍ ഇത്തവണത്തെ റമസാന്‍ ചന്ദ്രക്കല സൂര്യാസ്തമന സമയത്ത് പിറവിയെടുക്കില്ല എന്നാണ് വിലയിരുത്തല്‍.

വ്യാഴാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 5.27 നാണ് ചന്ദ്രപ്പിറവിക്ക് സാധ്യത എന്നതിനാല്‍ അന്ന് വൈകിട്ട് മാസപ്പിറ ദൃശ്യമാകും. അപ്പോള്‍ വെള്ളിയാഴ്ച ആയിരിക്കും റമസാന്‍ ഒന്ന് എന്നാണ് സൂചന. രാജ്യത്ത് റമസാന്‍ ആരംഭം സംബന്ധിച്ച് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (23 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (39 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (51 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends