യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു.... ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലിനാണ് കഴുത്തിന് വെട്ടേറ്റത്

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ്(24) കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം അര്‍ധരാത്രി കഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്നാണിത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലിനാണ്(23) കഴുത്തിന് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനില്‍ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള സുഹൈലിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണു വെട്ടിയതെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മങ്ങാരം ജംക്ഷനു സമീപമാണ് സംഭവം. ഇക്ബാല്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുഹൈല്‍ .
സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു എന്ന ഫെയ്‌സ്ബുക് പോസ്റ്റിലെ ആരോപണമാണ് ആക്രമണത്തിനു കാരണമെന്ന് ഇക്ബാല്‍ പറഞ്ഞു. ഫെയ്‌സ്ബുക് പോസ്റ്റിനുള്ള കമന്റില്‍ 'ഇതിനു സമ്മാനം തരുന്നുണ്ട്' എന്ന് ഒരാള്‍ കുറിച്ചിരുന്നെന്നും അതു വ്യാജ അക്കൗണ്ടില്‍ നിന്നാണെന്നും ഇക്ബാല്‍ പറഞ്ഞു. അക്രമികളെ തിരിച്ചറിയാം. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
താനും സുഹൈലും സഞ്ചരിച്ച സ്‌കൂട്ടറിനെ അക്രമികള്‍ പിന്തുടരുന്നുണ്ടായിരുന്നു. ഇടയ്ക്കു ഭക്ഷണം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ അക്രമികള്‍ കാത്തു നിന്നു.
മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൈല്‍. ബൈക്ക് ഓടിച്ചിരുന്ന ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha

























