ലോക് ഡൗൺ ആയതുകൊണ്ട് പരിഭ്രമിക്കേണ്ട! അക്ഷയതൃതീയയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ ഇനി വീട്ടിലെത്തും! ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാന്‍ സൗകര്യമൊരുക്കി ജോയ് ആലുക്കാസും ഭീമയും

ലോക് ഡൗണിൽ വില്പനയില്ലെങ്കിലും സ്വർണത്തിന് മൂല്യം കൂടിയിട്ടേ ഇരിക്കുകയാണ്. ഇപ്പോൾ ആർക്കും പോയി വാങ്ങാൻ പറ്റാത്ത സാഹചര്യം കൂടിയാണ്. ഇപ്പോഴിതാ ലോക്ക്ഡൗണില്‍ ഷോറൂമുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍, അക്ഷയതൃതീയയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാന്‍ സൗകര്യമൊരുക്കി ജോയ് ആലുക്കാസ്.
അക്ഷയതൃതീയ സ്‌പെഷ്യല്‍ കളക്ഷനുകള്‍ ജോയ് ആലുക്കാസ് അണിനിരത്തിയിട്ടുണ്ട്. അക്ഷയതൃതീയയ്ക്കോ അതിനുമുമ്ബോ www.joyalukkas.com എന്ന വെബ്‌സൈറ്രിലൂടെ പര്‍ച്ചേസ് നടത്താം. ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപ ഇളവുണ്ട്. ഡയമണ്ടുകള്‍ക്ക് മൂല്യത്തില്‍ 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിന് അഞ്ചു ശതമാനം അധിക കാഷ്ബാക്ക് നേടാം. സ്പെഷ്യല്‍ ഗിഫ്‌റ്ര് വൗച്ചറുകള്‍, ഇ-വൗച്ചറുകള്‍ തുടങ്ങിയവയും ജോയ് ആലുക്കാസ് വെബ്‌സൈറ്ര്, ആമസോണ്‍, woohoo.in എന്നിവ വഴി വാങ്ങാം. ഷോറൂമുകള്‍ തുറക്കുമ്ബോള്‍ ഇവ ഉപയോഗിച്ച് സ്വര്‍ണാഭരണ പര്‍ച്ചേസ് നടത്താം. മുന്‍കൂര്‍ ബുക്കിംഗിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്.
അതുപോലെ തന്നെ ഓണ്‍ലൈനായി ആഭരണം വാങ്ങാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഭീമയും. ഭീമയുടെ ഇ-കൊമേഴ്സ് പ്ളാറ്റ്‌ഫോമായ www.bhimajewellery.com വഴി ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാം. ലോക്ക്ഡൗണിന് ശേഷം അവ വീടുകളില്‍ എത്തിക്കുമെന്ന് ഭീമ മാനേജിംഗ് ഡയറക്‌ടര്‍ എം.എസ്. സുഹാസ് പറഞ്ഞു. വിവരങ്ങള്‍ക്ക് : 92077 29021.
https://www.facebook.com/Malayalivartha

























