പാവറട്ടിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പച്ചപിടിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ച് തൃശ്ശൂര്‍ പാവറട്ടിയില്‍ നിര്‍മാണ മേഖല ഉണര്‍ന്നു.
നിബന്ധനകള്‍ക്ക് വിധേയമായി തൊഴിലാളികളുടെ എണ്ണം കുറച്ചാണ് ജോലികള്‍ തുടങ്ങിയത്.
നിര്‍ത്തിവച്ച വീട് നിര്‍മാണവും കെട്ടിടങ്ങളുടെ നിര്‍മാണവും പുനരാരംഭിച്ചു.
മാസ്‌കും സാനിറ്റൈസറുകളും ഉള്‍പ്പെടെയുള്ള സുരക്ഷകളും തൊഴില്‍ മേഖലയില്‍ ക്രമീകരിച്ചിട്ടുണ്ട്. കമ്പി, സിമന്റ്, ടൈല്‍സ്, ഹാര്‍ഡ്വെയര്‍ ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളെല്ലാം പാവറട്ടി മേഖലയില്‍ തുറന്നു. വൈകിട്ട് 5-ന് അടച്ചു.
ഹോളോ ബ്രിക്‌സ് നിര്‍മാണവും പലയിടങ്ങളിലും ആരംഭിച്ചു. ഇതിന് അതിഥി തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ട്.
ലോക് ഡൗണ്‍ കാലത്ത് സ്ഥാപന ഉടമകളുടെ മേല്‍നോട്ടത്തിലായിരുന്നു ഇവരുടെ താമസം. ഇലക്ട്രിക്കല്‍, പ്ലമിങ് തൊഴിലാളികളും ഇന്നലെ ജോലിക്കിറങ്ങി.
തുടങ്ങി പാതി വഴിയില്‍ നിര്‍ത്തിയ പണികളെല്ലാം മഴയ്ക്ക് മുന്‍പ്േ പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് കരാറുകാര്‍. പതിയെ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും വ്യാപാരികളും.
https://www.facebook.com/Malayalivartha

























