Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

വിഎസിനെ പുറത്താക്കാന്‍ പിബിയില്‍ ഗൂഢാലോചന, പ്രകാശ് കാരാട്ടിന്റെ നീക്കം പൊളിച്ചത് വ്യന്ദാകാരാട്ടും യച്ചൂരിയും

24 MARCH 2015 07:45 AM IST
മലയാളി വാര്‍ത്ത.

സി.പി.എം. സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ആവശ്യം കഴിഞ്ഞദിവസം നടന്ന പൊളിറ്റ്ബ്യൂറോ യോഗം അംഗീകരിച്ചില്ല. വിഎസിനെതിരെ നടപടി എടുത്തേ തീരുവെന്ന് പിറണായിയെ പിന്‍താങ്ങി പ്രകാശ്കരാട്ട് പറഞ്ഞു.എന്നാല്‍ പ്രകാശ് കാരാട്ടിന്റെ നീക്കത്തോട് വ്യന്താകാരാട്ട്, സീതാറാ യച്ചൂരി തുടങ്ങിയ നേതാക്കള്‍ ശക്തമായി രംഗത്ത് വന്നു.സംസ്ഥാന നേതൃത്വത്തിന്റെ അച്ചടക്കലംഘനം ഉയര്‍ത്തിക്കാട്ടിയാണ് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയത്തെച്ചൊല്ലി പി.ബി.യില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍, വി.എസ്സിനെതിരെയുള്ള അച്ചടക്കനടപടി ഒഴിവാക്കുകയായിരുന്നു. ബഹിഷ്‌കരണത്തിന്റെ പേരില്‍ വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ നീക്കത്തിനും ഇത് തിരിച്ചടിയായി. 

കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയ്ക്കുശേഷമാണ് കേരളത്തിലെ പ്രശ്‌നത്തില്‍ നിലപാടെടുക്കാന്‍ പി.ബി. ചേര്‍ന്നത്. വി.എസ്സുമായി ബന്ധപ്പെട്ട സംഘടനാപ്രശ്‌നം നിലവിലുള്ള പി.ബി.യും കേന്ദ്രക്കമ്മിറ്റിയും തീര്‍ക്കണമെന്നാണ് കാരാട്ട് നിലപാടെടുത്തത്. സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച വി.എസ്സിന്റെ നടപടി അംഗീകരിക്കാനാവില്ല. വി.എസ്സിനോട് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറിതന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, വി.എസ്. സമ്മേളനം ബഹിഷ്‌കരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതരമായ ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് യെച്ചൂരി വാദിച്ചു. സമ്മേളനകാലത്ത് അച്ചടക്കനടപടി പാടില്ലെന്നിരിക്കേയാണ് സെക്രട്ടേറിയറ്റ് ചേര്‍ന്ന് വി.എസ്സിനെതിരെ പ്രമേയം പാസ്സാക്കിയത്. പ്രമേയം പരസ്യപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് അച്ചടക്കനടപടിയുടെ സ്വഭാവമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഈ വാദത്തിന് പി.ബി.യില്‍ മേല്‍ക്കൈ ലഭിച്ചു. വൃന്ദ കാരാട്ട് അടക്കമുള്ളവര്‍ യെച്ചൂരിയെ പിന്തുണച്ചെന്നാണ് സൂചന. സമ്മേളനം ബഹിഷ്‌കരിച്ച വി.എസ്സിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പി.ബി.യില്‍ സംസ്ഥാന നേതൃത്വവും നിലപാടെടുത്തു. വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് പിണറായി വിജയന്‍ ശക്തമായി ആവശ്യപ്പെട്ടതായി അറിയുന്നു. പ്രമേയം ഭരണഘടനാലംഘനമാണെന്ന വാദത്തോട്, വി.എസ്. പരസ്യമായി തെറ്റു ചെയ്തപ്പോള്‍ നടപടിയും പരസ്യമാക്കിയെന്നായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ മറുവാദം. കേന്ദ്രനേതൃത്വത്തിനയച്ച കത്ത് ചോര്‍ത്തിയത് വി.എസ്സാണെന്ന മട്ടിലായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ വാദങ്ങള്‍.
കേരളത്തിലെ തര്‍ക്കങ്ങള്‍ പി.ബി. കമ്മീഷന് വിടാമെന്ന് പിന്നീട് പി.ബി. ധാരണയിലെത്തി. പ്രമേയം കൊണ്ടുവന്നതിലെ ഭരണഘടനാലംഘനം കമ്മീഷന്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നും അതു പി.ബി. തിരുത്തേണ്ടതാണെന്നും യെച്ചൂരി നിലപാടെടുത്തു. എന്നാല്‍, സംഘടനാപ്രശ്‌നങ്ങളെല്ലാം കമ്മീഷന് കൈമാറാനായിരുന്നു തീരുമാനം.
വി.എസ്സിന്റെ ബഹിഷ്‌കരണം മാത്രമേ, കമ്മീഷന്‍ പരിഗണിക്കൂവെന്ന് കേന്ദ്രക്കമ്മിറ്റിക്കുശേഷം ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രമേയം പരിഗണിക്കാതെ ബഹിഷ്‌കരണം പരിശോധിക്കാന്‍ കഴിയില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. എല്ലാ സംഘടനാപ്രശ്‌നങ്ങളും കമ്മീഷന്‍ പരിഗണിക്കും. വി.എസ്സിന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിക്കാന്‍ കേന്ദ്രക്കമ്മിറ്റിയിലും നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍, കേരളത്തിലെ ജനകീയനേതാവായ വി.എസ്സിനെ ആ സ്ഥാനത്തുനിന്ന് നീക്കിയാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നായിരുന്നു കേന്ദ്രക്കമ്മിറ്റിയുടെ പൊതുവികാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (34 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (51 minutes ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (1 hour ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (2 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (3 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 hours ago)

Malayali Vartha Recommends