കൊച്ചി മെട്രോക്ക് സ്ഥലം കൊടുക്കാത്ത ശീമാട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമിരമ്പി

ചേച്ചി ആ സ്ഥലമങ്ങ് കൊട്ക്ക്, നമ്മുക്കും വേണം മെട്രോ...കൊച്ചില് വികസനം വരട്ടേ ചേച്ചി..ചേച്ചി സ്ഥലം കൊടുക്കാത്തതിനാലാണ് മെട്രോ താമസിക്കുന്നത്. കൊച്ചി മെട്രോക്ക് സ്ഥലം കൊടുക്കാത്ത ശീമാട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റാണിത്. മെട്രോ റെയില്‍ പദ്ധതിക്ക് ശീമാട്ടിയില്‍ നിന്നും സ്ഥലം ഏറ്റെടുക്കെണ്ടന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. \'കൊച്ചി മെട്രോ സ്ഥലം ഏറ്റെടുക്കല്‍ ശീമാട്ടിയില്‍ തട്ടി മുടന്തി നില്‍ക്കുന്നു എന്ന് കേള്‍ക്കുന്നു. വികസനത്തിന് തുരങ്കം വയ്ക്കാതെ, ചേച്ചി ജന ക്ഷേമത്തിനായി സ്ഥലം വിട്ടു കൊടുക്കും എന്ന് പ്രത്യാശിക്കാം. പരസ്യം കണ്ടു അവിടെ നിന്നും ഉടുപ്പ് വാങ്ങിയ ഒരു മലയാളി. ഇങ്ങനെയായിരുന്നു സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംവിധായകന്‍ ആഷിക്ക് അബു രംഗത്ത് വന്നു. \'മെട്രോ അവിടെ നിക്കട്ടെ ശീമാട്ടി പറ എന്ന് ആഷിക്ക് ഫേസ്ബുക്കില്‍ കുറിച്ചു. ആഷിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്.
എറണാകുളത്തെ മെട്രോ നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കുന്ന പ്രക്രിയയില്‍ ശീമാട്ടി സില്‍ക്‌സിന് മാത്രം പ്രത്യേക പരിഗണന നകിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശീമാട്ടിയില്‍ നിന്ന് ബലമായി ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ട് ധാരണാ പത്രം ഒപ്പിടാനാണ് സര്‍ക്കാരിന്റെ ശ്രമിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. സ്ഥലം വിട്ടുനല്‍കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ച ശേഷവും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുണ്ടാക്കുന്ന കരാര്‍ പ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന നിലപാടിലേക്ക് ജില്ലാ ഭരണകൂടം മാറിയതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha