കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം വിട്ടുകൊടുത്തു

മെട്രോയ്ക്കായി എംജി റോഡിന്റെ തുടക്കത്തിലുള്ള ശീമാട്ടിയുടെ 32 സെന്റ് സ്ഥലം കെഎംആര്‍എല്‍ ഏറ്റെടുത്തു. ഇന്നു രാവിലെയാണ് മെട്രോയുടെ ലാന്റ് അക്വിസിഷന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ശോഭനയുടെ നേതൃത്വത്തിലുള്ള സംഘം ശീമാട്ടിയില്‍ എത്തിയത്. ശീമാട്ടിയുടെ ഭാഗത്തു നിന്നും മികച്ച സഹകരണമാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മെട്രോയുടെ അഞ്ച് തൂണുകള്‍ പണിയേണ്ട സ്ഥലമാണ് ഇവിടം. സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതികരണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ ഇന്നു തന്നെ നടത്തിയത്. മെട്രോയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമെന്ന് ശീമാട്ടിയുടെ ഉടമ ബീനാ കണ്ണന്‍ വ്യക്തമാക്കി. എന്തു വന്നാലും സ്ഥലം വിട്ടു നല്‍കില്ല എന്ന ശീമാട്ടിയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയായില്‍ വന്‍ പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. സാധാരണക്കാര്‍ക്കും കാശുകാര്‍ക്കും രണ്ടു നിയമം എന്നതിന്റെ പേരില്‍ വന്‍ ആക്ഷേപം ഉണ്ടായതോടെ നിലപാട് മാറ്റി വേഗം സ്ഥലം വിട്ടുകൊടുക്കാന്‍ ശീമാട്ടി തയ്യാറാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha