രശ്മി നായരും ആരോഗ്യപ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റം

പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങിയ ആക്ടിവിസ്റ്റ് രശ്മി നായരും ആരോഗ്യവകുപ്പ് പ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റം. ബുധനാഴ്ച ഉച്ചയോടെ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. ടൗണിലേക്ക് പോകാന്‍ എത്തിയതായിരുന്നു രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും. ഈ സമയം വാഹനപരിശോധനയുടെ ഭാഗമായി കല്ലുംകടവില്‍ െവച്ച് പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.
സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവര്‍ എറണാകുളത്ത് സ്ഥിരതാമസക്കാരാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ എറണാകുളത്തുനിന്ന് വരുകയാണെങ്കില്‍ ക്വാറൈന്റനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. മാസ്കോ മറ്റ് മുന്‍കരുതലുകളോ എടുക്കൊതെയായിരുന്നു യാത്ര എന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ഇതേതുടര്‍ന്നാണ് ഇരു വിഭാഗവും തമ്മിൽ തര്‍ക്കം ഉണ്ടായത്.
തുടർന്ന് പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗത്തെ വിളിച്ച് രശ്മിയും ഭര്‍ത്താവും ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയശേഷം പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha