മുഖ്യമന്ത്രിയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍...

മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. ഇന്നലെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചത്. ഇന്ന് മുതല്‍ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും.
ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന് തന്നെയായിരുന്നു അറിയിച്ചത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്പെന്‍സ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 9 വര്‍ഷം പൂര്‍ത്തിയാകുന്നു.
അതേസമയം പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാള്‍ കടന്നുപോകുന്നതെന്ന് കരുതുന്നു. നവകേരളത്തിലേക്ക് പുതുവഴികള്‍ വെട്ടി മുന്നേറുന്ന ജനകീയ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്നലെ ഉജ്വല സമാപനമായി. പ്രതിബദ്ധതയോടെ വിട്ടുവീഴ്ചയില്ലാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കാനായി പതിനായിരങ്ങള്‍ സമാപന വേദിയായ പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തി.
സാമൂഹിക നീതിയില്‍ അധിഷ്ഠിതമായി, സര്‍വതല സ്പര്‍ശിയായ വികസനപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അതിന് തുടര്‍ന്നും ജനങ്ങളുടെ പിന്തുണ വേണമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























