രണ്ടു മാസത്തെ ക്ഷേമപെന്ഷന് ഇന്നു മുതല്‍ വിതരണം ചെയ്യും....

രണ്ടു മാസത്തെ ക്ഷേമപെന്ഷന് ഇന്നു മുതല്‍ ലഭിച്ചുതുടങ്ങും. ഈ മാസത്തെ ക്ഷേമപെന്‍ഷനും ഒരു മാസത്തെ കുടിശികയും ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.
ജൂണ്‍ അഞ്ചിന് മുന്‍പ് പെന്ഷന് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. 2000 കോടി രൂപയുടെ വായ്പ സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെന്ഷന് അനുവദിച്ചത്.
ക്ഷേമ പെന്‍ഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത് എന്ന് ധനമന്ത്രി .
"
https://www.facebook.com/Malayalivartha
























