കല്ലാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്ന സംഭവത്തില്‍ അന്വേഷണം

നെടുങ്കണ്ടം മുന്നറിയിപ്പില്ലാതെ ഡാം തുറന്ന സംഭവത്തില്‍ ഗുരുതര വീഴ്ചയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി എ.വി.അജികുമാര്‍ അറിയിച്ചു. സംഭവം സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കും.
കല്ലാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതിനെതിരെയാണ് പരാതി. വ്യാഴാഴ്ച രാവിലെ 10-നാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മീന്‍ പിടിക്കാനായി ഡാം തുറന്നതെന്നാണ് ആരോപണം.
അറ്റകുറ്റപ്പണികള്‍ നടത്താന്‍ കലക്ടര്‍ നല്‍കിയ അനുമതിയുടെ മറവിലാണ് ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഷട്ടറുകള്‍ തുറന്നത്. ഡാം തുറക്കുന്ന വിവരം തഹസില്‍ദാരെയോ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരെയോ പഞ്ചായത്ത് സെക്രട്ടറിയെയോ പൊലീസ്, ഫയര്‍ഫോഴ്‌സ്, വില്ലേജ് ഓഫിസ് അധികൃതരെയൊ അറിയിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha