അഖിലേന്ത്യ പണിമുടക്ക്.... കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊതുപണിമുടക്ക്

തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടക്കും....
തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറും അഖിലേന്ത്യ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളുമാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടക്കും.
രാജ്ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന് രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും. രാവിലെ മ്യൂസിയം ജങ്ഷനില്‍നിന്ന് പ്രകടനമായാണ് രാജ്ഭവനുമുന്നിലെത്തുക. എട്ടിന് അര്‍ധരാത്രിമുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എല്‍പിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എന്‍എല്‍സി, ടിയുസിസി, ജെഎല്‍യു, എന്‍എല്‍യു, കെടിയുസി എസ്, കെടിയുസി എം, ഐഎന്‍എല്‍സി, എന്‍ടിയുഐ, എച്ച്എംകെപി എന്നീ സംഘടനകള്‍ പങ്കെടുക്കുന്നതാണ്.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇന്‍ഷുറന്‍സ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പൊതുപണിമുടക്ക് നടത്തുന്നത്.
https://www.facebook.com/Malayalivartha