Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോര്‍ജിനെ പുറത്താക്കണമെന്ന് മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു, പി സി ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത, ജോര്‍ജ് ഉണ്ടെങ്കില്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയും കെട്ടുറപ്പും നഷ്ടപ്പെടും

26 MARCH 2015 05:25 PM IST
മലയാളി വാര്‍ത്ത.

പിസി ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത്. ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്-എം എംഎല്‍എമാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി സി ജോര്‍ജിനെ മാറ്റണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ജോര്‍ജിനെ മാറ്റാന്‍ നീക്കം നടന്നിരുന്നു. കോണ്‍ഗ്രസിനെ പൂര്‍ണമായും പ്രതിസന്ധിയിലാക്കിയായിരുന്നു ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നത്. ജോര്‍ജിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചീഫ് വിപ്പ് പദവിയുടെ ഔന്നത്യം ഉള്‍ക്കൊണ്ടുവേണം പിസി ജോര്‍ജ് സംസാരിക്കാനെന്ന് അടുത്തിടെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു.
സംസാരത്തില്‍ മിതത്വം പാലിക്കണമെന്ന് ജോര്‍ജിനോട് നേരെത്തെ ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിനെ മാറ്റുന്നതില്‍ പല തരത്തിലുള്ള ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടെന്നാണ് മറ്റൊരു ആരോപണം. അത് കൂടാതെ തന്നെ യുഡിഎഫിന് ബാധ്യതയാണ് പി സി ജോര്‍ജെന്നും കെപിസിസി നേതൃയോഗം ഇതിന് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍, കേരള കോണ്‍ഗ്രസ് നേതാവ് കെ. എം മാണി എന്നിവര്‍ക്ക് നേരെത്തെ കത്ത് നല്‍കിയിരുന്നു. കൂടാതെ, പാര്‍ട്ടിയെ രക്ഷിക്കാന്‍ പി സി ജോര്‍ജ് രാജിവച്ച് പുറത്ത് വരണമെന്ന് മുതിര്‍ന്ന നേതാവ് ടി എസ് ജോണിയും ഇതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസിനകത്തും പുറത്തും പി സി ജോര്‍ജ് നഷ്ടങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിക്കുന്നത്. അടുത്തിടെ പി സി ജോര്‍ജ് കെ ആര്‍ ഗൗരിയമ്മയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ 25 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് പിസി ജോര്‍ജിനെതിരെ ജെഎസ്എസ് കേസ് കൊടുക്കുമെന്ന് പിസിക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജെഎസ്എസ് വ്യക്തമാക്കിയിരുന്നു. ഒരുപക്ഷെ ഇത്തരം സംഭവങ്ങള്‍ തന്നെയാകാം പിസിയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാന്‍ കാരണവും.
അത് കൂടാതെ തന്നെ പ്രതിപക്ഷവുമായി ചീഫ് വിപ്പ് അത്തരത്തിലൊരു നല്ല ബന്ധത്തിലുമായിരുന്നില്ല. പ്രതിപക്ഷത്തെ തെണ്ടികള്‍ എന്ന് ഒരു പ്രസംഗത്തില്‍ ജോര്‍ജ് പറഞ്ഞുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഗ്രാമീണഭാഷ ഉപയോഗിച്ചപ്പോള്‍ വായില്‍ നിന്നും വീണു പോയതാണെന്നും നിരുപാധികം ഖേദിക്കുന്നുവെന്നും ജോര്‍ജ് പ്രതിപക്ഷത്തോട് വ്യക്തമാക്കിയിരുന്നു. പി സി ജോര്‍ജിനെ ചിഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗവും ഇതിന് മുമ്പ് മുന്നോട്ട് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends