Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റാച്യുവിലെ ബാറുകാര്‍ സമരത്തിലേയ്ക്ക് : ഉച്ചകുടിയന്‍മാരെ കിട്ടാതാവുമോ?

26 MARCH 2015 06:20 PM IST
മലയാളി വാര്‍ത്ത.

സെക്രട്ടേറിയറ്റിന് സമീപമുള്ള ബാറുകളെല്ലാം പ്രതിസന്ധിയില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാറുകളുള്ള നഗര പ്രദേശമാണ് തിരുവനന്തപുരത്തെ സ്റ്റാച്യു. സെക്രട്ടറിയേറ്റിലും പരിസരങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലെയും ഉദ്യോഗസ്ഥരായിരുന്നു ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. അതിനെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു ഉത്തരവ് തകിടംമറിച്ചത്.

സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരമായിവന്നു പോകുന്ന സ്ഥലമാണ് സ്റ്റാച്യുവിലെ ബാറുകള്‍. സെക്രട്ടറിയേറ്റില്‍ നിന്നും ഉച്ചയിക്കിറങ്ങുന്ന ഉദ്യോഗസ്ഥര്‍ സമീപ സ്ഥലങ്ങളിലെ ബാറുകളില്‍ മണിക്കൂറുകളാണ് ചിലവാക്കാറുള്ളത്. രണ്ടു പേര്‍ ചേര്‍ന്നുവന്നാല്‍ ഭക്ഷണവും മദ്യവുംകഴിക്കുമ്പോള്‍ പത്തായിരംരൂപ ബാറുകള്‍ക്ക് ലഭിക്കും.
സെക്രട്ടറിയേറ്റില്‍ ഉച്ച കഴിഞ്ഞാല്‍ജോലികള്‍ നടക്കാറില്ലെന്ന കാര്യം നാട്ടില്‍ പാട്ടാണ്. തല നേരെ നിന്നിട്ടുവേണ്ടേ ജോലി ചെയ്യാന്‍ എന്നുചോദിക്കുന്നവരുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ ചിവര്‍ക്ക്‌സെക്രട്ടറിയേറ്റ് പരിസരത്ത്തന്നെ സ്ഥിരംമുറികളുണ്ട്. ഇവിടെയിരുന്ന് മദ്യപിച്ച് സുഖമായി ഉറങ്ങാം. ഉറങ്ങിയെണീക്കുമ്പോള്‍ ഓഫീസ് സമയം കഴിഞ്ഞിരിക്കും. സാര്‍മദ്യപിച്ച് പൂസായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കണ്ണടയും പേനയും സെക്രട്ടറിയേറ്റ് കാബിനിലെ മേശപ്പുറത്ത് ഹാജരുണ്ടാവും. ഇതിനര്‍ത്ഥം സാര്‍ അടുത്തുതന്നെയുണ്ട് എന്നതാണ്. കാണാന്‍ വരുന്നവര്‍ കാത്തിരുന്ന് മുഷിയുക എന്നൊരു അര്‍ത്ഥംകൂടി ഇതിനുണ്ട്.
സര്‍ക്കാര്‍ കുടിയന്‍മാരുടെ എണ്ണം അഭൂതപൂര്‍വ്വമായി ഉയരുന്നതില്‍ സര്‍ക്കാരിനു വേദനയുണ്ടായത് സ്വാഭാവികം. സര്‍ക്കാര്‍ചെലവില്‍ കുടിക്കുന്നവരില്‍ ഉന്നത ഉദ്യോഗസ്ഥരാണ് അധികവും. അവര്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയശേഷം ജോലിയില്ലാതെ കുടിച്ച് വിശ്രമിക്കുന്നതില്‍ സര്‍ക്കാരിന് പരാതിയും പരിഭവമുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ഏറെ നാളായി സര്‍ക്കാര്‍ ആലോചനകള്‍ നടത്തിവരികയായിരുന്നു.
ഏതായാലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഇറക്കിയ ഉത്തരവ ്‌വിജയം കാണുമോഎന്ന് കണ്ടറിയണം. കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിശക്തമായസംഘടനാ സംവിധാനങ്ങളുണ്ട്. ഒരാളെ പിടിച്ചാല്‍ ഒന്‍പത് പേര്‍ ഇറങ്ങും. ലഹരി നുണയന്‍മാരെ ആരു പിടിക്കും എന്നതാണ് അടുത്ത ചോദ്യം. പിടിക്കാന്‍ വരട്ടെ കാണിച്ചുതരാം എന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.
പൊതുമരാമത്ത് പോലുള്ള വകുപ്പുകളില്‍ മദ്യപാനം നടക്കുന്നത് റസ്റ്റ്ഹൗസുകളിലാണ്. ഇതെങ്ങനെ നേരിടുമെന്ന്‌സര്‍ക്കാരിനറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends