Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നികേഷിനെ പൂട്ടിയത് രേഷ്മ... ഐപിഎസ് നേടിയ രേഷ്മ റവന്യൂ സര്‍വീസിലെത്തിയത് അമ്മയുടെ ഇഷ്ടപ്രകാരം; യുവ ഉദ്യോഗസ്ഥ മലയാളികളുടെ മനസ് കീഴടക്കുന്നു

26 MARCH 2015 09:34 PM IST
മലയാളി വാര്‍ത്ത.

അഴിമതിയും പക്ഷപാതവുമില്ലാതെ തന്റെ ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ എന്നും അംഗീകരിക്കുന്നവരാണ് മലയാളികള്‍. ഋഷിരാജ് സിംഗ്, പി നിശാന്തിനി, ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര എന്നിവര്‍ക്കൊക്കെ മലയാളികള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇക്കൂട്ടത്തിലേക്ക് ഒടുവില്‍ ഒരു ഉന്നത ഉദ്യോഗസ്ഥ കൂടിയെത്തി, രേഷ്മ ലഖാനി. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ സേവനനികുതി കുടിശ്ശികയുടെ പേരില്‍ ജയിലില്‍ അടയ്ക്കാന്‍ ഒരുങ്ങിയ കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറാണ് രേഷ്മ ലഖാനി. 
തന്റെ അറസ്റ്റിന്റെ രാഷ്ട്രീയത്തെ കുറിച്ച് നികേഷ് കുമാര്‍ തന്നെ എഴുതിയ വിശദീകരണ കുറിപ്പാണ് ഒറ്റ ദിവസം കൊണ്ട് രേഷ്മ ലഖാനിയെ സൈബര്‍ ലോകത്തിന്റെ താരമാക്കിയത്.
1.45 കോടി രൂപയുടെ നികുതി കുടിശ്ശിക വരുത്തിയ മലയാള ചാനല്‍ മാദ്ധ്യമരംഗത്തെ കടുവയെ പടിച്ച പെണ്‍പുലിയുടെ പരിവേഷമാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ ലഖാനിക്ക് ചാര്‍ത്തിക്കൊടുത്തത്. എം വി നികേഷ്‌കുമാറിനെ അറസ്റ്റ് ചെയ്ത ശേഷം സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നാണ് നികേഷ് കുമാര്‍ വിശദീകരണ കുറിപ്പില്‍ പറഞ്ഞത്. 
തന്റെ ആവശ്യങ്ങള്‍ ലഖാനി നിരാകരിച്ചതായും നികേഷ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവരുടെ ഫേസ്ബുക്ക് പേജിലേക്ക് നിരവധി പേര്‍ എത്തിനോക്കി. സധൈര്യം ബുള്ളറ്റ് ഓടിക്കുന്ന ലഖാനിയുടെ ചിത്രങ്ങള്‍ കണ്ടതോടെ പലരും അവരുടെ ആരാധകരായി മാറികയും ചെയ്തു. ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സൈബര്‍ ലോകത്ത് വൈറലായി.
നികേഷിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കമ്മിഷണര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയാണ് എന്ന ലേബലാണ് സോഷ്യല്‍ മീഡിയ ലഖാനിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഒരു കോടിക്കു മുകളില്‍ കുടിശികയുള്ളവരെ പിടികൂടുകയാണ് സെന്‍ട്രല്‍ എകസൈസ് വകുപ്പിന്റെ തീരുമാനം. മുമ്പ് ഇങ്ങനെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീക്കളിയാകുമെന്ന് ഭയന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ ലഖാനി ആ പതിവ് തെറ്റിച്ചു. ഇതു കൂടിയായപ്പോള്‍ ലഖാനി ശരിക്കും താരമായി മാറുകയായിരുന്നു.\"\"
സിവില്‍ സര്‍വീസ് എഴുതി ഐപിഎസ് നേടിയ ലഖാനി ഐപിഎസ് കൈവിട്ട് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെത്തുകയായിരുന്നു. 1989 ബാച്ചിലാണ് ലഖാനി സര്‍വ്വീസ് ആരംഭിക്കുന്നത്. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് രേഷ്മ ലഖാനി സൈക്കോളജി ഗോള്‍ഡ് മെഡലോടെ പാസായത്. വൈകാതെ സ്‌റ്റേറ്റ് ബാങ്കില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. ജോലിക്കിടെ സായാഹ്‌ന കോഴ്‌സില്‍ ഫിലോസഫിയില്‍ പിജി നേടി. ഹിന്ദു ഫിലോസഫിയിലായിരുന്നു ബിരുദാനന്തര ബിരുദം. ഇതിനിടെയാണ് ഐപിഎസ് നേടിയത്.
അമ്മയുടെ ഉപദേശപ്രകാരമായിരുന്നു പൊലീസ് ജോലി സ്വീകരിക്കാതെ ഐപിഎസ് കൈവിട്ട് ഇന്ത്യന്‍ റവന്യൂ സര്‍വീസ് തെരഞ്ഞെുത്തത്. മുംബൈ കസ്റ്റംസ് ഹൗസില്‍ ഡപ്യൂട്ടി കമ്മിഷണറായിട്ടായിരുന്നു തുടക്കം. ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ ജോലി ചെയ്ത പരിചയത്തോടെയാണ് കൊച്ചിയിലെത്തിയത്. നേരത്തെ ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയുടെ അറസ്റ്റിന് നേതൃത്വം നല്‍കിയതും ലഖാനിയായിരുന്നു.
നാണം കുണുങ്ങിയായ ഉദ്യോഗസ്ഥയോ സ്ത്രീയോ അല്ല താനെന്നാണ് രേഷ്മ തന്നെ വ്യക്തമാക്കുന്നത്. 
ബൈക്ക് ഓടിക്കാന്‍ പഠിക്കുന്ന കാലത്ത് സ്‌കൂട്ടിയായിരുന്നു രേഷ്മയുടെ ഇഷ്ടവാഹനം. പിന്നീടാണ് പുരുഷന്മാരുടേത് എന്ന് സമൂഹം വിലയിരുത്തിയ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോട് പ്രണയം തുടങ്ങിയത്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends