Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്


സ്വര്‍ണവിവാദ കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം...


കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും... സംസ്ഥാനത്ത് മഴ അതിശക്തമാകും....


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..


പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..

സൂരജിന്റെ സുഹൃത്ത് പൊളിച്ചടുക്കി... സൂരജിനു ഊരാന്‍ പറ്റാത്ത വിധത്തിലുള്ള ഉഗ്രന്‍ പൂട്ട്... അഭിഭാഷകരുടെ വാക് സാമര്‍ഥ്യം സൂരജിനെ പോലുള്ള പിശാചുകള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ കാട്ടിക്കൊടുക്കാന്‍ സഹായമാകുമെങ്കില്‍ ഈ കേസില്‍ അത് തീരെ ഉണ്ടാകില്ലെന്ന് വ്യക്തമാക്കാനുള്ള അവസാന തെളിവും പുറത്ത്

29 MAY 2020 07:08 AM IST
മലയാളി വാര്‍ത്ത

More Stories...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

അങ്കമാലിയിൽ ട്രെയിൻ എടുക്കവേ കയറാൻ ശ്രമം... അച്ഛനും മകൾക്കും പരുക്ക്

പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം...

  പേമാരിപ്പെയ്ത്തിൽ ഇടുക്കിയിൽ ഒരു മരണം... കനത്ത മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം‌

കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണത്തിനിടയാക്കിയ ഭര്‍ത്താവിന്റെ കിരാത നടപടി കണ്ടറിഞ്ഞു എത്തിയ മലായളി സമൂഹം ലജ്ജിച്ചു തലതാഴ്ത്തുകയാണ് .എത്രയും പെട്ടെന്ന് ഈ കേസിന്റെ വിചാരണ പൂര്‍ത്തിയായി പരമാവധി ശിക്ഷ നടപ്പിലാക്കണമെന്ന അഭിപ്രായമാണ് മലയാളിസമൂഹം ഒരേസ്വരത്തില്‍ പറയുന്നത് .

ഉത്രയുടെ സഹോദരന്‍ വിഷുവിനെ കുടുക്കാനുള്ള സൂരജിന്റെ കൂര്‍മ്മബുദ്ധിയില്‍ നിന്ന് തുടങ്ങി കാത്തിരുന്ന് കൃത്യവിലോപം നടത്തിയ രീതി വരെ മലയാളികള്‍ക്ക് ഒരു നടുക്കത്തോടെയല്ലാതെ ഓര്‍മ്മിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം .പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുമ്പോള്‍ പെട്ടെന്ന് ഉണരാതിരിക്കാന്‍ ഉറക്കഗുളിക ജ്യൂസില്‍ ചേര്‍ത്ത് നല്കിയതുള്‍പ്പടെ ഉള്ള നിര്‍ണായക വിവരങ്ങള്‍ വ്യക്തമായിരിക്കുകയാണ് .രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതെയാണ് പോലീസ് ഈ കേസിന്റെ വിശദവിവരങ്ങള്‍ ചികഞ്ഞെടുത്തത് .അതിനാല്‍ തന്നെ ഒടുവില്‍ വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള പതിവ് ശൈലിയൊന്നും തന്നെ ഈ കേസില്‍ ചിലവാകില്ല എന്നുറപ്പിക്കാം .അഭിഭാഷകരുടെ വാക് സാമര്‍ഥ്യം സൂരജിനെ പോലുള്ള പിശാചുകള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ കാട്ടിക്കൊടുക്കാന്‍ സഹായമാകുമെങ്കില്‍ ഈ കേസില്‍ അത് തീരെ ഉണ്ടാകില്ല എന്ന് വ്യക്തമാകാന്‍ അവസാന തെളിവ് കൂടി പുറത്തു വന്നിരിക്കുന്നു .പോലീസ് തല്ലിച്ചതച്ചതിനാല്‍ പറഞ്ഞതാണെന്ന് പിന്നീട് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞാല്‍ കൂടി സൂരജിന് ഈ സുഹൃത്ത് ഉഗ്രന്‍ പൂട്ട് ഇട്ടിരിക്കുകയാണ് .ഉത്രയുടെ മരണം സ്ഥിരീകരിച്ചെന്നുള്ള സൂരജിന്റെ അറിയിപ്പുള്‍പ്പടെ മൊഴിയായി പോലീസിന് നല്‍കിയിരിക്കുകയാണ് സുഹൃത്ത് .

ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നല്‍കിയതോടെ ഇനി കേസില്‍ സൂരജിന് രക്ഷയില്ലാത്ത വിധത്തില്‍ തന്നെ പൂര്‍ണ്ണ തെളിവും പോലീസിന്റെ പക്കല്‍ ലഭ്യമായിരിക്കുകയാണ് . അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു ഭയക്കുന്നതെന്നു സുഹൃത്ത് ചോദിച്ചപ്പോഴാണു പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെക്കുറിച്ചും പറഞ്ഞത്.

സൂരജിന്റെ രണ്ട് സുഹൃത്തുക്കള്‍, ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ, ജീവനക്കാരന്‍, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സൂരജിനെ പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. രാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നു.
പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഉറക്കഗുളികയ്‌ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നല്‍കിയതായി പൊലീസ് സംശയിക്കുന്നു. വ്യക്തത തേടി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പൊലീസ് സമീപിച്ചു. ഇതിന്റെ ഫലം കൂടി പുറത്തു വന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകും .

സൂരജിനു വിഷപ്പാമ്പുകളെ നല്‍കിയ ചാവര്‍കോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതി തേടാനാണ് നീക്കം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യും. ഇതിനു ശേഷമാകും അന്തിമ തീരുമാനം.
എന്നാല്‍ ഉത്രയുടെ മരണത്തിനു പിന്നില്‍ സൂരജിന്റെ ബന്ധുക്കള്‍ക്കും അടുത്ത പങ്കാണെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആരോപണവും നിലനില്‍ക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ...  (2 minutes ago)

അച്ഛനും മകൾക്കും പരുക്ക്  (14 minutes ago)

വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്  (30 minutes ago)

ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (43 minutes ago)

സങ്കടക്കാഴ്ചയായി... കനത്ത മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് ..    (59 minutes ago)

എട്ടു മണിക്കൂറിലധിക നീണ്ട പരിശോധന... ഉണ്ണിക്കൃഷ്ണന്‍റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധിച്ചു    (1 hour ago)

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ  (13 hours ago)

Rajnath Singh പാകിസ്ഥാന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്  (13 hours ago)

വര്‍ക്കല മൈതാനം അണ്ടര്‍ പാസേജ് മോടിപിടിപ്പിക്കല്‍: 99.94 ലക്ഷം രൂപയ്ക്ക് അനുമതി  (14 hours ago)

PAK AFGAN അതിര്‍ത്തിയില്‍ സംഘര്‍ഷം കടുക്കുന്നു  (14 hours ago)

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു  (14 hours ago)

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് - രമേശ് ചെന്നിത്തല  (14 hours ago)

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...  (14 hours ago)

Malayali Vartha Recommends