വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരും ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ പിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് നേരത്തേ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൂടാതെ ക്രമസമാധാന പരിപാലനത്തിലും ആഭ്യന്തര സുരക്ഷയിലും പൊലീസിനെ സഹായിക്കാനായി ആയിരം ഹോം ഗാര്‍ഡുകളെ ഉടന്‍ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഉയരമേറിയ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ സ്‌കൈ ലിഫ്റ്റുകള്‍ ആവശ്യമാണ്. അതിനാല്‍, സ്‌കൈ ലിഫ്റ്റുകള്‍ ഉടന്‍ വാങ്ങും. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കും. റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ സഹായത്തോടെ സെല്‍ഫ് ഡിഫന്‍സ് സംവിധാനങ്ങള്‍ നടപ്പാക്കും. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് സേനയില്‍ മാറ്റം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























