ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും ഡാമിന്റെ സുരക്ഷിത ജലനിരപ്പ് 106.5 മീറ്ററിൽ നിലനിർത്തേണ്ടതിനാലും, ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ) ഉയർത്തും.
അരുവിക്കര ഡാമിലെ ജലനിരപ്പും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പടെ ആകെ 80 സെന്റിമീറ്റർ) ഉയർത്തും. പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























