കുഞ്ഞനുജന്‍ കുടുംബത്തില്‍ എത്തിയ സന്തോഷം തീരും മുമ്പേ.... നോട്ടുബുക്കുകള്‍ ഉള്‍പ്പെടെ അവള്‍ക്ക് വാങ്ങിയിരുന്നു, പഠനം തുടങ്ങിയിട്ടല്ലേയുള്ളൂ, ടി.വി നന്നാക്കാന്‍ കടയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞതായിരുന്നു'... ദേവിക മേശയില്‍ തലവെച്ച് കിടക്കുന്നത് പൂമുഖത്ത് ഇരിക്കുന്ന അച്ഛന്‍ കണ്ടിരുന്നു, പക്ഷെ നിറകണ്ണുകളോടെ അച്ഛന്റെ വാക്കുകള്‍....

കുഞ്ഞനുജന്‍ കുടുംബത്തില്‍ എത്തിയ സന്തോഷം തീരും മുമ്പാണ് ചേച്ചി ദേവികയുടെ ജീവന്‍ പൊലിഞ്ഞത്. ഷീബ 75 ദിവസം പ്രായമായ കുഞ്ഞുമായി ആകെയുള്ള കിടപ്പുമുറിയില്‍ കഴിയുന്നു. കുടുസ്സ് ഇടനാഴിയില്‍ എല്ലാത്തിനും മൂകസാക്ഷിയായി ടി.വിയുണ്ട്. ദേവിക മേശയില്‍ തലവെച്ച് കിടക്കുന്നത് പൂമുഖത്ത് ഇരിക്കുന്ന അച്ഛന്‍ കണ്ടിരുന്നു. പിന്നീടാണ് മകളെ കാണാതായത് ശ്രദ്ധിച്ചത്. അടുക്കളയില്‍ സൂക്ഷിച്ച മണ്ണെണ്ണയുമായി മകള്‍ നൂറുമീറ്റര്‍ അകലെ കുന്നിന്‍മുകളിലെ വീട്ടില്‍ പോയത് ആരും ശ്രദ്ധിച്ചിരുന്നില്ല.
'നോട്ടുബുക്കുകള്‍ ഉള്‍പ്പെടെ അവള്‍ക്ക് വാങ്ങിയിരുന്നു. പഠനം തുടങ്ങിയിട്ടല്ലേയുള്ളൂ. ടി.വി നന്നാക്കാന്‍ കടയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞതായിരുന്നു'. നിറകണ്ണുകളോടെ അച്ഛന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. മണ്‍കട്ട കൊണ്ട് നിര്‍മിച്ച ചെറിയ ഓടിട്ട വീട്ടില്‍ അച്ഛന് പുറമെ ദേവികക്കുണ്ടായിരുന്നത് അമ്മ ഷീബയും മൂന്ന് സഹോദരങ്ങളുമായിരുന്നു. ഇവര്‍ക്ക് പുറമെ മുത്തശ്ശി കാളിയുമുണ്ട്.
ഇരിമ്പിളയത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പുളിയാറ്റക്കുഴി മങ്കേരിയില്‍ മലയുടെ ഓരത്താണ് ഇവരുടെ വീട്. വീട്ടിലേക്ക് പോകാന്‍ റോഡില്ല. മല കയറി അടുക്കളഭാഗത്ത് എത്താന്‍ കല്ലും മണ്ണും നിറഞ്ഞ വഴിയാണ്. സാമ്പത്തികക്ലേശം മൂലം വീട് അറ്റകുറ്റപ്പണി പോലും നടത്താന്‍ ബാലകൃഷ്ണന് സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha