ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക; അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ മനസിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി

കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ഡൗണായതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ചാര്‌ട്ടേഡ് വിമാനങ്ങള്‍ കൂടി എത്തിത്തുടങ്ങുന്നതോടെ ഒരു ലക്ഷം പേരെങ്കിലും കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു ഗതാഗതം തുറന്ന് കൊടുക്കുന്നതിലൂടെ വലിയ ശ്രദ്ധ വേണ്ട തരത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ സമൂഹത്തിന്റെ ആകെ ജാഗ്രത അത്യാവശ്യമാണെന്നും അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ മനസിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗുരുതരമായ രോഗം ബാധിക്കുന്നവര്ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം പ്രോട്ടോകോള്‍ ഉണ്ടാക്കും. രോഗവ്യാപനം തീവ്രമായ മേഖലകളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും. സുരക്ഷാ മുന്‍കരുതലുകള്‍ കര്ശനമായും പാലിക്കണം. വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും അതിന് ഉപേക്ഷ ആരും കരുതരുത്. കേരളീയരുടെ ശുചിത്വ ബോധം കൂടുതല്‍ നന്നായി ഉള്‍ക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha