അടിമാലിയില് കാണാതായ പെണ്കുട്ടികളിലൊരാളെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ... 21 കാരിയായ പെണ്കുട്ടിയുടെ സുഹൃത്തിനെ കണ്ടെത്തിയത് കൂടിയ അളവില് വിഷം ഉള്ളില്ചെന്ന് അവശനിലയിൽ; ഫോണിൽ ഒളിഞ്ഞിരിക്കുന്നതെന്ത്? കണ്ടെത്താനൊരുങ്ങി അന്വേഷണ സംഘം...

കഴിഞ്ഞ ദിവസമാണ് സംഭവം. അടിമാലിയില് കാണാതായ പെണ്കുട്ടികളിലൊരാളെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
21 കാരിയായ പെണ്കുട്ടിയുടെ സുഹൃത്തിനെ വിഷം കഴിച്ച നിലയില് ആശുപത്രിയില് പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് ബന്ധുക്കള് പോലീസില് പരാതി നല്കിയിരുന്നു.
സുഹൃത്തായ 21 കാരിയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കൂടിയ അളവില് വിഷം ഉള്ളില്ചെന്ന് അവശനിലയിലാണ് പെണ്കുട്ടി. മരിച്ച പെണ്കുട്ടിയുടെ മൃതദേഹവും കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ് മോര്ട്ടം നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
എപ്പോഴും മൊബൈല് ഫോണ് ഉപയോഗിക്കുന്നതിന് വീട്ടുകാര് ശകാരിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില് അടിമാലി പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























