മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്

നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പര് കാര് അപകട കേസില് പ്രതികളുടെ ജാമ്യാപേക്ഷയില് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് വാദം പൂര്ത്തിയായി. കേസില് നാളെ കോടതി വിധി പറയും. ഇന്ന് ജാമ്യാപേക്ഷയില് വാദപ്രതിവാദങ്ങള് മാത്രമാണ് നടന്നത്.
അപകടത്തില് മരിച്ച കുട്ടികള് സഞ്ചരിച്ച സ്കൂട്ടറില് മൂന്നുപേര് ഉണ്ടായിരുന്നുവെന്നും അത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്നും പ്രതിഭാഗം കോടതിയില് വാദിച്ചു. ''മൂന്നുപേര് ഒരു സ്കൂട്ടറില് സഞ്ചരിച്ചതുകൊണ്ടാണ് അപകടം ഉണ്ടായത്,'' എന്ന് പ്രതിഭാഗം അഭിഭാഷകന് അഡ്വ. സെബി ജോസ് കിടങ്ങൂര് വാദിച്ചു. എന്നാല്, പ്രതിഭാഗത്തിന്റെ ഈ വാദത്തിന് കോടതി കനത്ത മറുചോദ്യമാണ് ഉന്നയിച്ചത്. ''അതുകൊണ്ടാണോ അവരെ ഇടിച്ചിട്ടത്?'' എന്ന് കോടതി തിരിച്ചടിച്ചു. തുടര്ന്ന് നിയമലംഘനമാണ് നടന്നതെന്ന് പ്രതിഭാഗം പറഞ്ഞപ്പോള്, ''അവര് മരിച്ചുപോയില്ലേ, ഇനി അവര്ക്കെതിരെ എന്ത് നടപടിയെടുക്കാനാണ്?'' എന്നും കോടതി ചോദിച്ചു.
പ്രതികള്ക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എഫ്ഐആറില് ആദ്യമായി മൊഴി നല്കിയ പ്രിയാദ് എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നല്കാന് എങ്ങനെ കഴിയുമെന്നും മൊഴി നല്കാന് അയാള് സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. അപകടം നടന്നതായി ദൃക്സാക്ഷി മൊഴികള് ഇല്ലെന്നും എന്താണ് കേസിന്റെ പിന്നിലെന്ന് ആര്ക്കും അറിയില്ലെന്നും പ്രിയാദിന്റെ മൊഴിയില് സംശയമുണ്ടെന്നും പ്രതികള്ക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നുമായിരുന്നു വാദം.
നരഹത്യ ചുമത്താന് എന്തു കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്ച്ചയായ വാര്ത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാര്ത്തയാക്കിയതെന്നും അതിനാല് ഇതില് ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മൂന്നുപേര് സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്നും പ്രതിഭാ?ഗം വാദിച്ചു. എന്നാല് അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം ഉന്നയിച്ചതോടെ അവര് മരിച്ചുപോയില്ലേ, ഇനി നടപടി എടുക്കാന് പറ്റുമോയെന്ന് കോടതി തിരിച്ചു ചോദിച്ചു.
എഫ് ഐ ആര് ഇട്ടപ്പോള് തന്നെ ബി എന് എസ്. 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവുമില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന് കോടതിയില് ചൂണ്ടിക്കാട്ടി. പൊലീസ് ഒരു സെന്സേഷണല് വാര്ത്തയ്ക്ക് കാത്തിരിക്കുകയായിരുന്നുവെന്നും, മകന് കുറ്റകൃത്യം ചെയ്യുമ്പോള് രക്ഷിതാക്കള് ക്രൂശിക്കപ്പെടുകയാണെന്നും പ്രതിഭാഗം വാദിച്ചു. ആ സ്കൂട്ടറില് 3 പേരുണ്ടായിരുന്നു എന്നത് എന്ത് കൊണ്ടു പരിഗണന വിഷയം ആകുന്നില്ല. ഇതൊരു വെറും അപകടം മാത്രമാണ്. ബാക്കിയെല്ലാം മീഡിയ ചാര്ത്തിയത് ആണെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു.
സ്കൂട്ടറില് 3 പേരല്ലേ ഉണ്ടായിരുന്നതെന്നും അതും അപകടം വിളിച്ചു വരുത്തുന്ന നടപടി അല്ലേ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് കോടതി തന്നെ മറുചോദ്യം ഉന്നയിച്ചു. മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ ഇടിച്ചത് എന്നായിരുന്നു ജഡ്ജിന്റെ മറു ചോദ്യം. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാന് ആകില്ലെന്നും മരിച്ചു പോയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























