മുന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്ശന ശരങ്ങള്...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..

പാര്ട്ടി സംസ്ഥാന നേതൃത്വത്തിനും മുന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്ശന ശരങ്ങള്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയില് തന്നെ ശാസിച്ച വിവരം ജില്ലാ കമ്മിറ്റികളില് നേരിട്ടെത്തി റിപ്പോര്ട്ട് ചെയ്യേണ്ടി വരുന്നത് സംസ്ഥാന സെക്രട്ടറിയുടെ വലിയ ഗതികേടാണെന്ന് അഞ്ചലില് നിന്നുള്ള പ്രതിനിധി തുറന്നടിച്ചപ്പോള്, പിണറായി വിജയനും മകളും പാര്ട്ടിക്ക് ഉണ്ടാക്കിവെച്ച അവമതിപ്പ് ചെറുതല്ലെന്ന് കുണ്ടറയില് നിന്നുള്ള പ്രതിനിധിയും യോഗത്തില് രൂക്ഷമായി വിമര്ശിച്ചു. പാര്ട്ടിയുടെ മഹത്തായ പാരമ്പര്യത്തെ ഓര്മ്മിപ്പിച്ചുകൊണ്ടാണ് അംഗങ്ങള് നേതാക്കള്ക്കെതിരെ ആഞ്ഞടിച്ചത്.
ഇ.എം.എസ് നമ്പൂതിരിപ്പാടും എ.കെ. ഗോപാലനും ഉള്പ്പെടെയുള്ള മുന്കാല സമുന്നത നേതാക്കളാരും സ്വന്തം മക്കള്ക്കോ കുടുംബത്തിനോ വേണ്ടി പാര്ട്ടിയുടെ പദവിയോ സ്വാധീനമോ ഉപയോഗിച്ചിട്ടില്ലെന്ന് കുണ്ടറയില് നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. എന്നാല് സ്വന്തം മകള്ക്കു വേണ്ടി പിണറായി വിജയന് ഉണ്ടാക്കിവെച്ച കളങ്കവും അവമതിപ്പും പാര്ട്ടിക്കും പ്രവര്ത്തകര്ക്കും ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗത്തില് കടുത്ത ഭാഷയില് വിമര്ശനമുയര്ന്നു.പിണറായി വിജയന്റെ മകള് വീണാ വിജയനുമായി ബന്ധപ്പെട്ടുയര്ന്ന സാമ്പത്തിക ആരോപണങ്ങളില് പാര്ട്ടി നേതൃത്വം പുലര്ത്തിയ മൗനവുംയോഗത്തില് വലിയ ചോദ്യശരങ്ങള്ക്ക് വഴിതുറന്നു.
മകള്ക്ക് എന്തിനാണ് ഇത്രയും അധികം പണമെന്നും ഇതിന്റെ സ്രോതസ്സ് എന്താണെന്നും പാര്ട്ടി നേതൃത്വം എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് പ്രതിനിധികള് ചോദിച്ചു. വ്യക്തിപരമായ സാമ്പത്തിക ഇടപാടുകള് പാര്ട്ടിയുടെ രാഷ്ട്രീയ പ്രതിച്ഛായയെത്തന്നെ തകര്ത്തുവെന്ന വികാരമാണ് യോഗത്തില് പ്രകടമായത്.പാര്ട്ടിയുടെ കോട്ടയായ കണ്ണൂരിലുണ്ടായ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തില് നേതൃത്വത്തിന് നേരെ കടുത്ത വിരല്ചൂണ്ടലുണ്ടായി.
കണ്ണൂരിലെ പരാജയത്തിന് പ്രധാന കാരണം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണെന്ന് പ്രതിനിധികള് തുറന്നടിച്ചു. ജനങ്ങളില് നിന്ന് പാര്ട്ടി ഒറ്റപ്പെടാന് കാരണം തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളും ഉന്നത നേതാക്കളുടെ ശൈലിയുമാണെന്ന പൊതുവിലയിരുത്തലിലാണ് കൊല്ലത്തെ യോഗത്തില് പ്രതിനിധികള് എത്തിയത്.വിപുലീകൃത സംസ്ഥാന കമ്മിറ്റിയില് തന്നെ ശാസിച്ച വിവരം ജില്ലാ കമ്മിറ്റികളില് നേരിട്ടെത്തി റിപ്പോര്ട്ട് ചെയ്യേണ്ടി വരുന്നത് സംസ്ഥാന സെക്രട്ടറിയുടെ വലിയ ഗതികേടാണെന്ന് അഞ്ചലില് നിന്നുള്ള പ്രതിനിധി പരിഹസിച്ചു.
ഉയര്ന്ന ഘടകങ്ങളില് ഉയര്ന്നുവരുന്ന വിമര്ശനങ്ങളും കടുത്ത നടപടികളും താഴെത്തട്ടിലേക്ക് എത്തുമ്പോള് പാര്ട്ടിയുടെ സംഘടനാ സംവിധാനം എത്രത്തോളം ദുര്ബലപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും യോഗത്തില് വിമര്ശനം ഉയര്ന്നു.യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തില് പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും അനാവശ്യമായി ന്യായീകരിക്കാന് ശ്രമിച്ച സംസ്ഥാന സെക്രട്ടറിയെ പ്രതിനിധികള് പരിഹസിച്ചു. 'ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും' എന്ന മട്ടിലാണ് പാര്ട്ടി സെക്രട്ടറി സംസാരിച്ചതെന്നും, നേതാക്കളെ സംരക്ഷിക്കാന് വേണ്ടി മാത്രമാണ് സംസ്ഥാന നേതൃത്വം നിലകൊള്ളുന്നതെന്നുമുള്ള കടുത്ത വിമര്ശനമാണ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.
https://www.facebook.com/Malayalivartha

























