പിണറായിയുടെ സിദ്ധാര്ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്

ഇ.ഡി ഈ കേസില് രണ്ടും കല്പ്പിച്ചുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമ്പോള് തൈക്കണ്ടി കുടുംബം കടുത്ത ആശങ്കയിലാണ്. എക്സാലോജിക്കിന് നല്കാത്ത സേവനത്തിന്റെ പേരില് സി.എം.ആര്.എല്ലില് നിന്ന് കോടികള് മാസപ്പടിയായി വാങ്ങിയെന്ന കേസില് പിണറായി വിജയന് ഒന്നാം പ്രതിയും മകള് വീണാ വിജയന് രണ്ടാം പ്രതിയുമാണ്. അന്വേഷണത്തിന്റെ ഭാഗമായി കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കടുത്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്.
അടിയന്തരമായി സുപ്രീംകോടതി ഇടപെട്ടില്ലെങ്കില് അറസ്റ്റ് ചെയ്യപ്പെടാന് സാധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകന് സിദ്ധാര്ത്ഥ് ലൂത്ര കോടതിയെ അറിയിച്ചിട്ടുണ്ട്. ദസറ അവധിക്കായി കോടതി അടച്ചിരിക്കുന്നതിനാല് പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിച്ച് ഹര്ജി പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. നിലവിലുള്ള സാഹചര്യത്തില് ഈ ഹര്ജി പരിഗണിക്കുന്ന ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് സൂര്യകാന്ത് എടുക്കുന്ന തീരുമാനമായിരിക്കും പിണറായിയുടെയും കുടുംബത്തിന്റെയും മുന്നോട്ടുള്ള വഴികള് നിശ്ചയിക്കുന്നത്.
അറസ്റ്റു ചെയ്യപ്പെട്ടാല് പോലും 82 വയസ്സെന്ന പ്രായത്തിന്റെ ആനുകൂല്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കോടതിയില് നിന്നും ജാമ്യം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം കരുക്കള് നീക്കുന്നത്. എങ്കിലും മുന് മുഖ്യമന്ത്രിയായ ഒരു മുതിര്ന്ന രാഷ്ട്രീയ നേതാവ് ഇ.ഡി കസ്റ്റഡിയിലോ അറസ്റ്റിലോ ആവുന്നത് സിപിഎമ്മിനെ സംബന്ധിച്ച് വലിയൊരു രാഷ്ട്രീയ പ്രഹരമായിരിക്കും.
കേന്ദ്ര ഏജന്സികള്ക്ക് പുറമെ സംസ്ഥാന വിജിലന്സും തൈക്കണ്ടി കുടുംബത്തിനെതിരെയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇ.ഡി, എസ്.എഫ്.ഐ.ഒ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്സികളുടെ പക്കലുള്ള രേഖകളെല്ലാം വിജിലന്സ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകള് മുഴുവന് സൂക്ഷ്മമായി പരിശോധിച്ച ശേഷം പിണറായി വിജയനെ വിജിലന്സും നേരിട്ട് ചോദ്യം ചെയ്യാന് വിളിപ്പിക്കുമെന്നാണ് വിവരം.
നിലവില് കേരളം ഭരിക്കുന്നത് കോണ്ഗ്രസ് നേതൃത്വത്തിലുള്ള സര്ക്കാരായതിനാല് രാഷ്ട്രീയമായി പ്രതിരോധം തീര്ക്കുക എന്നത് സിപിഎമ്മിന് ഏറെ ദുഷ്കരമായി മാറിയിരിക്കുന്നു. ഇ.ഡിയുടെ സമന്സും വിജിലന്സിന്റെ സമാന്തര അന്വേഷണവും ഒരുപോലെ മുറുകുമ്പോള് തൈക്കണ്ടി കുടുംബം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ നടുവിലാണ്.
ചോദ്യം ചെയ്യല് ദിവസം മാറ്റിവെക്കാന് ആരോഗ്യപ്രശ്നങ്ങള് ചൂണ്ടിക്കാട്ടി അപേക്ഷ നല്കാന് കഴിയുമെങ്കിലും, ഇ.ഡി തുടര്ച്ചയായ അവധികള് അനുവദിക്കാന് സാധ്യതയില്ല. മാത്രമല്ല, തുടര്ച്ചയായി ഹാജരായില്ലെങ്കില് വസതിയിലെത്തി ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമുള്ള നിയമപരമായ അധികാരം ഇ.ഡിക്കുണ്ട്.
https://www.facebook.com/Malayalivartha


























