സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..

സുപ്രീം കോടതിയെ വെല്ലുവിളിച്ചവർക്കെതിരെയുള്ള നടപടികൾ എല്ലാം പതുക്കെ പതുക്കെ കിട്ടികൊണ്ട് ഇരിക്കുകയാണ് .സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു.കോൺഗ്രസ് കേരളാ ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിമർശനങ്ങൾ ശക്തമായതോടെ പിന്നീട് പോസ്റ്റ് പിൻവലിച്ചിരുന്നു. പോസ്റ്റുമായി തങ്ങൾക്ക് ബന്ധമില്ലായെന്ന് എഐസിസിയും കെപിസിസിയും വ്യക്തമാക്കിയിരുന്നു.
എങ്കിൽ ആരാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്, ആരാണ് പോസ്റ്റ് പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങൾ സണ്ണി ജോസഫ് വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. പരസ്യമായ ഖേദപ്രകടനം എന്തുകൊണ്ട് ഉണ്ടായില്ല എന്നതിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വക്കീൽ നോട്ടീസിന് ഏഴു ദിവസത്തിനകം മറുപടി ലഭ്യമാക്കണമെന്നാണ് നിർദേശം.ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണമെന്നാണ് ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയെന്നാണ് മുന്നറിയിപ്പ്. നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെപിസിസിക്ക് സുപ്രീം കോടതിയുടെ നോട്ടീസും ലഭിച്ചിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെയായിരുന്നുവിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.'സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള് കണ്ടെത്താം' എന്നതടക്കമുള്ള കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു.
സംഭവത്തില് ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്നിന്ന് നീക്കിയതായി പിന്നീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തില് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ വിഷയം ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെയാണ് സുപ്രീം കോടതി ഇപ്പോൾ കെ പി സി സിക്ക് നോട്ടീസ് അയച്ചത്.കെപിസിസി നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തിൽ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫും അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസിനെതിരെ വന്ന വിവാദ പോസ്റ്റിന് പിന്നാലെ ഡിജിറ്റിൽ മീഡിയ സെല്ലിന് നിയന്ത്രണം ഏർപ്പെടുത്താൻ കെപിസിസി തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























