Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..

17 OCTOBER 2026 03:58 PM IST
മലയാളി വാര്‍ത്ത

സ്വന്തം കൂട്ടുകാരികളെ കൊലപ്പെടുത്തിയ മിൽപിറ്റാസ് ഇരട്ടക്കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ ഷോൺ ജോർജ് കോടതിയിൽ ഔദ്യോഗികമായി സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.ഇന്ന് രാവിലെ മെന്റൽ ഹെൽത്ത് കോടതിയായ ഡിപ്പാർട്മെന്റ് 24-ൽ ഓണറബിൾ ജഡ്ജി മീഗൻ പിയാനോയുടെ മുൻപാകെയാണ് അറ്റോർണി ഷോൺ ജോർജ് ഹാജരായത്. കലിഫോർണിയ പീനൽ കോഡ് 1368 അനുസരിച്ച്, വിചാരണ നേരിടാനുള്ള മാനസിക ശേഷി പ്രതിക്കുണ്ടോ എന്ന കാര്യത്തിൽ തനിക്ക് ഗുരുതരമായ സംശയങ്ങളുണ്ടെന്ന് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.

കുറ്റകൃത്യം നടക്കുമ്പോഴുള്ള മാനസികാവസ്ഥയല്ല, മറിച്ച് നിലവിൽ കോടതി നടപടികളും വിചാരണയും നേരിടാൻ പ്രതിക്ക് മാനസികമായി പ്രാപ്തിയുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ഈ നിയമവകുപ്പ്.പ്രതിഭാഗത്തിന്റെ ഈ പ്രസ്താവനയെ പ്രോസിക്യൂഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ അറ്റോർണി എതിർത്തില്ല. പ്രോസിക്യൂഷന്റെ ഈ നിലപാടും കേസിൽ നിർണായകമായി. ഇതേ തുടർന്ന് ജഡ്ജി മീഗൻ പിയാനോ ക്രിമിനൽ നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു.തുടർനടപടികളുടെ ഭാഗമായി പ്രതിയുടെ മാനസിക നില സമഗ്രമായി പരിശോധിക്കാൻ കോടതി രണ്ട് ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

ഈ ഡോക്ടർമാർ പ്രതിയെ പരിശോധിച്ച് അവരുടെ കണ്ടെത്തലുകളും മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനായി കേസിന്റെ അടുത്ത വാദം കേൾക്കൽ വരുന്ന ഡിസംബർ 18, വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.പ്രതിഭാഗം വക്കീലായ ഷോൺ ജോർജ്, താൻ അനിലയുമായി നേരിട്ട് സംസാരിച്ചുവെന്നും, അവരുടെ മാനസികനിലയെക്കുറിച്ച് തനിക്ക് സംശയം ഉണ്ടെന്നും കോടതിയെ അറിയിക്കുകയായിരുന്നു. ഇതെത്തുടർന്ന് അനിലയെ കോടതിയുടെ മെന്റൽ ഹെൽത്ത് കലണ്ടറിലേക്ക് മാറ്റി. കോടതി നിയമിക്കുന്ന ഡോക്ടർമാർ അനിലയുടെ മാനസികാരോഗ്യം പരിശോധിക്കും. പരിശോധന,

റിപ്പോർട്ട് സമർപ്പണം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാകാൻ കുറച്ച് മാസങ്ങളെടുത്തേടുക്കും എന്നാണ് വിവരം.ഓഗസ്റ്റ് 28-നാണ് മലയാളികളെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളും നടന്നത്. പിടിയിലാകുമ്പോൾ അനില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് റിപ്പോർട്ടുകൾ പറഞ്ഞു. സംഭവദിവസം ഉച്ചയോടെയാണ് മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിംഗ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെന്റ് പാർക്കിങ് ഏരിയയിൽ വെച്ച് അഞ്ജന ഹരിയെ കൊലപ്പെടുത്തിയത്. അനില ബേബി തന്റെ ടൊയോട്ട ഹൈലാൻഡർ എസ്‌‌യുവി കാറിടിച്ച് കൊല്ലുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവസ്ഥലത്തുതന്നെ മരിച്ചു.അഞ്ജന കൊല്ലപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സാൻ ഹൊസെയിലെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലുള്ള വീട്ടിൽ ആൻ മേരി മാത്യുവിനെ ഭർത്താവ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends