സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അത്ര പെട്ടന്ന് ഒന്നും ഇ ഡി ഒന്നും മറക്കില്ല.. അതുകൊണ്ട് തന്നെയാണ് പിണറായിയുടെ വാടകവീട്ടിൽ ഇന്ന് ഇ ഡി നടത്തിയ നീക്കം എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് . മാസപ്പടി കേസുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടുമെത്തി. വീട്ടിൽ ആരുമില്ലാതിരുന്നതിനെ തുടർന്ന് ഇ.ഡി സംഘം ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള രണ്ടു പേജുള്ള സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ച ശേഷമാണ് മടങ്ങിയത്.
വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. മേയ് 27ന് ഇതേ വീട്ടിൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും ഉദ്യോഗസ്ഥരുടെ കാറുകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു. 300 ഓളം പേർക്കെതിരെ കേസെടുക്കുകയും നിരവധി സിപിഎം പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തു. അന്ന് പ്രവർത്തകർ അടിച്ചോടിക്കാൻ ശ്രമിച്ച അതേ വീട്ടിലേക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ വീണ്ടുമെത്തി നടപടികൾ പൂർത്തിയാക്കിയത്.കേന്ദ്ര ഏജൻസിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്ന ധാരണ തിരുത്തിയാണ് പരസ്യമായി സമൻസ് പതിപ്പിച്ച ഇത്തവണത്തെ ഇ.ഡി നീക്കം.
സമൻസ് കൈപ്പറ്റാൻ ആളില്ലെങ്കിൽ അത് പിന്നീട് കൈമാറുകയോ ഇമെയിൽ അയക്കുകയോ ചെയ്യാമായിരുന്നു.എന്നാൽ വീടിന്റെ ഭിത്തിയിൽ പരസ്യമായി സമൻസ് പതിപ്പിച്ചത് വഴി കൃത്യമായ സന്ദേശം നൽകാൻ ഇ.ഡിക്ക് കഴിഞ്ഞു. പിണറായി വിജയൻ കണ്ണൂരിലും കുടുംബാംഗങ്ങൾ മറ്റ് സ്ഥലങ്ങളിലുമായിരുന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടുപോയി. സമൻസ് കൈപ്പറ്റാൻ ജീവനക്കാർ വിസമ്മതിച്ചതോടെ, സിപിഎം പ്രവർത്തകരുടെ കൺമുന്നിൽ വച്ചുതന്നെയാണ് ഭിത്തിയിൽ സമൻസ് ഒട്ടിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. പിണറായിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനാണ് നീക്കമെന്നാണ് പാർട്ടിയുടെ വാദം.
മുൻപ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തെ അണികളുടെ വൈകാരിക പ്രതികരണമായി ന്യായീകരിച്ച പാർട്ടി,ഇപ്പോഴത്തെ സമൻസ് ഒട്ടിക്കലിനെയും രാഷ്ട്രീയമായി നേരിടാനാണ് ആലോചിക്കുന്നത്.ഇന്നലെ മെയിലിൽ നോട്ടിസ് അയച്ചിരുന്നുവെന്നും, ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു. നോട്ടിസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നാണ് വിശദീകരണം. പിഎംഎൽഎ പ്രകാരം നോട്ടിസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു.
ചുമരിൽ നോട്ടിസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാലാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇ.ഡി വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha


























