ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ് മത്സരം ഇന്ന് . ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാനാകും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കളി. ഇരുടീമുകളും രണ്ട് കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ ടീമുകൾക്ക് പരിശീലനം നടത്താൻ കഴിഞ്ഞില്ല.
ബാറ്റർമാരുടെ കരുത്തിനെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കത്തിലാണ് പ്രതീക്ഷയുള്ളത്. നാല് കളിയിലും അഭിഷേക് ശർമ–സഞ്ജു സാംസൺ സഖ്യമായിരുന്നു. സഞ്ജു നാല് കളിയിൽ രണ്ട് അർധസെഞ്ചുറിയടക്കം 152 റണ്ണെടുക്കുകയും ചെയ്തു. അഭിഷേകിന്റെ സംഭാവന 139 റണ്ണാണ്. വൈഭവ് സൂര്യവംശി അവസരം കാത്ത് നിൽക്കുന്നുണ്ടെങ്കിലും അവസാന മത്സരം നിർണായകമായതിനാൽ ഇൗ കൂട്ടുകെട്ട് തുടരാനാണ് സാധ്യതയേറെയുള്ളത്.
ഷായ് ഹോപ് എന്ന ക്യാപ്റ്റനിലൂടെയാണ് വിൻഡീസ് തിരിച്ചടിക്കുന്നത്. നാല് കളിയിൽ 261 റണ്ണെടുത്ത ഹോപ് നൽകുന്ന തുടക്കം ടീമിന് ആത്മവിശ്വാസം നൽകുന്നു.
https://www.facebook.com/Malayalivartha

























