കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്

മാസപ്പടി-എക്സാലോജിക് കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന മാത്യു കുഴല്നാടന് എം.എല്.എയ്ക്ക് പിന്തുണയുമായി പ്രമുഖ കോണ്ഗ്രസ് നേതാവും വക്താവുമായ ജിന്റോ ജോണ് രംഗത്ത്. കേസില് പിണറായി വിജയനോട് ഭരണകൂടവും മുതിര്ന്ന നേതാക്കളും പുലര്ത്തുന്ന മൃദുസമീപനത്തെ രൂക്ഷമായ ഭാഷയിലാണ് ജിന്റോ ജോണ് വിചാരണ ചെയ്യുന്നത്. ഉമ്മന്ചാണ്ടിയുടെ പേരുപറഞ്ഞും അദ്ദേഹത്തിനുണ്ടായ നീതിനിഷേധം ചൂണ്ടിക്കാണിച്ചും വോട്ട് നേടി ജയിച്ചവര്ക്ക് ഇന്ന് ആ ഓര്മ്മകളെല്ലാം മറക്കാന് മാത്രമുള്ള പ്രായമായോ എന്ന തികച്ചും രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യമാണ് അദ്ദേഹം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.
പിണറായി ഭരണകാലത്ത് പ്രതിപക്ഷ നേതാക്കളെയും സാധാരണക്കാരായ യൂത്ത് കോണ്ഗ്രസ്, കെ.എസ്.യു പ്രവര്ത്തകരെയും കള്ളക്കേസുകളില് കുടുക്കി വേട്ടയാടിയത് നേതാക്കള് അത്രവേഗം മറന്നുപോയോ എന്ന് ജിന്റോ ജോണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുന്നു. 'പിണറായിയുടെ മൂന്ന് അന്വേഷണ സംഘങ്ങള് തെളിവില്ലെന്ന് പറഞ്ഞിട്ടും വിശ്വാസ്യത തരിമ്പുമില്ലാത്ത സരിതയുടെ കത്തെഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ശുപാര്ശ ചെയ്ത പിണറായി ഭരണത്തില് ഉമ്മന്ചാണ്ടിക്ക് നേരിട്ട കടുത്ത നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളേ?' എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അന്നത്തെ ഭരണകൂടം കാണിച്ച ക്രൂരതകളെയും വേട്ടയാടലുകളെയും പക്വതക്കുറവായി കാണുന്ന മുതിര്ന്ന നേതാക്കളുടെ നിലപാട് അണികളില് വലിയ വഞ്ചനാവികാരമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ഓര്മ്മിപ്പിക്കുന്നു.
പുനര്ജ്ജനി കേസില് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കുടുക്കാന് ശ്രമിച്ചതും മോന്സണ് മാവുങ്കല് കേസില് കള്ളമൊഴിയുണ്ടാക്കി കെ. സുധാകരനെ വേട്ടയാടിയതും വെളുപ്പാന്കാലത്തും നട്ടപ്പാതിരയ്ക്കും കിടക്കപ്പായയില് നിന്ന് യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതും മറക്കാറായോ എന്നും അദ്ദേഹം ചോദിക്കുന്നു. തിരുട്ട് കുടുംബത്തിന്റെ സംഘടിത കൊള്ളയ്ക്കെതിരെ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്നാടനെ നിശബ്ദനാക്കാന് അദ്ദേഹത്തിന്റെ വീടും പറമ്പും തൊഴുത്തും വരെ അളന്ന് കള്ളക്കേസുകളില്പ്പെടുത്താന് ശ്രമിച്ചത് വിസ്മരിക്കാന് കഴിയുന്ന ഒന്നല്ല. പിണറായിയുടെ പകയില് പടച്ചെടുത്ത കേസുകളില് ആക്ഷേപിക്കപ്പെട്ട മനുഷ്യരുടെ ഓര്മ്മകള് പോലും പക്വതക്കുറവായി തോന്നുന്ന വളര്ച്ചയിലേക്ക് മുതിര്ന്ന നേതാക്കള് എത്തിയോ എന്ന കടുത്ത ചോദ്യമാണ് ജിന്റോ ഉന്നയിക്കുന്നത്.
പിണറായിയുടെ മകള്ക്ക് മാസപ്പടിയായി കോടികളും ഭരിക്കാന് പത്തു വര്ഷവും കിട്ടിയപ്പോള്, ആ ധാര്ഷ്ട്യത്തില് കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവര്ത്തനത്തിനിടെ മര്ദ്ദനമേറ്റ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കും കിട്ടിയത് ക്രൂരമര്ദ്ദനങ്ങളും കേസുകളുമാണ്. പതിനായിരക്കണക്കിന് പിന്വാതില് നിയമനക്കാരും പാര്ട്ടിക്കാരും ഇന്നും ഭരണത്തിന്റെ തണല്പ്പറ്റി ശമ്പളം വാങ്ങുമ്പോള്, ഇതിനെയെല്ലാം വിസ്മരിച്ച് പിണറായി വിജയന് പ്രത്യേക സനുകൂല്യങ്ങളും സാവകാശവും നല്കുന്നത് സാധാരണക്കാരായ കോണ്ഗ്രസ് പ്രവര്ത്തകരുടെ നെഞ്ചത്തടിക്കുന്നതിന് തുല്യമാണ്. പാവപ്പെട്ട മറ്റ് മനുഷ്യര്ക്കില്ലാത്ത ഒരു പ്രത്യേക പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുതെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
കടത്ത് കടന്ന് കരപറ്റിയാല് തോണി പുഴയില് മുക്കുന്ന പോലുള്ള നിലപാടുകള് വാര്ദ്ധക്യസഹജമാണെന്ന് ജിന്റോ ജോണ് എടുത്തുപറയുന്നു. വൈര്യനിരാതന ബുദ്ധി തിരിച്ചു കാണിച്ചല്ല പിണറായിയെ ജയിക്കേണ്ടതെന്ന രാഷ്ട്രീയ ശരി അംഗീകരിക്കുമ്പോള് തന്നെ, അത്രപോലും വിശ്വാസ്യതയില്ലാത്ത വീണയും പിണറായി വിജയനും പരുങ്ങുമ്പോള് അനുപാതരഹിതമായ സാവകാശം നല്കുന്നത് പൊതുസമൂഹത്തില് വലിയ സംശയങ്ങള് ഉണ്ടാക്കും. രാഷ്ട്രീയ കൃത്യതയുള്ള നിലപാടുകളില് നിന്ന് സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിയും വിധമുള്ള അമാന്തമുണ്ടായാല് ചോദ്യങ്ങള് ഉയരുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു
https://www.facebook.com/Malayalivartha


























