നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസിൽ, പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധിപറയുന്നതാണ്.
പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെ തെളിവുണ്ടെന്നും മൂത്രം, രക്തം എന്നിവ പരിശോധിച്ചപ്പോൾ ശരീരത്തിൽ അമിത അളവിൽ മദ്യമുണ്ടെന്ന് സ്ഥിരീകരിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്തു. കൂട്ടുപ്രതികൾ സുഹൈലിനെ വാഹനം ഓടിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചില്ല. രണ്ടുദിവസത്തെ കസ്റ്റഡികൊണ്ട് അന്വേഷണം പൂർത്തിയാക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അപകടം നടന്നതായി ദൃക്സാക്ഷി മൊഴികളില്ലെന്നും ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ച് അപകടം വിളിച്ചുവരുത്തിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപകടസമയത്ത് സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























