Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മോഹന്‍ലാല്‍ സരിതയെ വ്യഭിചരിച്ചോ? നമ്മളെ ആവേശം കൊള്ളിക്കുന്ന ആ ചോദ്യത്തിന് ഉത്തരം തേടാം

08 APRIL 2015 09:51 PM IST
മലയാളി വാര്‍ത്ത.

കേരള രാഷ്ട്രീയത്തില്‍ പുതിയ മാനം നല്‍കിക്കൊണ്ടായിരുന്നു സരിത എസ് നായരുടെ കടന്നു വരവ്. പരസ്യമായി കുറ്റം പറയുമ്പോഴും സരിതയുടെ പൈങ്കിളി കഥകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് എന്നും താല്‍പര്യമാണ്. ഇത് മുതലെടുത്താണ് സരിതാ വാര്‍ത്തകള്‍ ചാനലുകള്‍ ആഘോഷമാക്കിയത്.
സരിത നായര്‍ എന്ന സാമ്പത്തിക കുറ്റവാളിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ നേതാക്കളുടേയും പ്രമുഖരുടേയും പേരുകളാണ് ഇപ്പോള്‍ കുടുംബ സദസുകളിലെ പോലും ചര്‍ച്ചാവിഷയം. മഹാനടന്‍ മോഹന്‍ലാല്‍ മുതല്‍ യുവ എംഎല്‍എമാര്‍ വരെയാണ് ഈ ലിസ്റ്റില്‍. കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ, പി സി വിഷ്ണുനാഥ് എന്നിവരും സരിത ഉപയോഗിച്ചവരുടെ ലിസ്റ്റില്‍ ഉണ്ടെന്നാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്.
ഇതിനൊക്കെ അടിസ്ഥാനമായി കരുതുന്നത് സരിതാ നായര്‍ എഴുതിയ ഒരു വ്യാജ കത്തും അത് നിഷേധിച്ച് കൊണ്ട് സരിത തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ച ഒര്‍ജിനല്‍ കത്തുമാണ്. പിസി ജോര്‍ജ്ജ് എന്ന കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും വലിയ ശകുനിക്കെതിരെ ഉണ്ടായ നടപടിയുടെ ഭാഗമായാണ് ഈ കത്തുകള്‍ പുറത്ത് വന്നത്. ഈ കത്ത് തന്റെ കൈവശം ഉണ്ടെന്ന ആത്മവിശ്വാസം ആയിരുന്നു ജോര്‍ജ്ജ് എന്ന ശകുനിയുടെ ഇതുവരെയുള്ള പ്രധാന ആയുധം. ഈ കത്ത് കാട്ടിയാണ് ജോര്‍ജ്ജ് ഇത്രയും കാലവും എല്ലാവരേയും വരച്ച വരയില്‍ നിര്‍ത്തിയിരുന്നത്. ഈ കത്തിലെ ഉള്ളടക്കം പറഞ്ഞ് ഭീഷണി ഉയര്‍ത്തി സന്ധി സംഭാഷണത്തിന് ഇറങ്ങിയിട്ടും ജോര്‍ജ്ജിനെതിരെ നടപടി വേണം എന്ന മാണിയുടെ ഉറച്ച നിലപാടിനെത്തുടര്‍ന്നാണ് മറ്റൊരു നിര്‍വ്വാഹവുമില്ലാതെ ഈ കത്ത് ഒടുവില്‍ പുറത്ത് വന്നത്.
സരിതയുടെ കത്ത് എന്ന പേരില്‍ ആദ്യം പുറത്ത് വന്ന കത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കവേ രണ്ടാമത്തെ കത്തുമായി സരിത തന്നെ രംഗത്ത് എത്തുകയായിരുന്നു. സരിത എഴുതിയ കത്താണോ എന്ന് യാതൊരു ഉറപ്പുമില്ലാതെ, ഇനി അഥവാ സരിത എഴുതിയതാണെങ്കില്‍ കൂടി ആ കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പരിശോധിക്കാതെ പേരുകള്‍ സഹിതം ഏഷ്യാനെറ്റും റിപ്പോര്‍ട്ടറും അടങ്ങിയ ചാനലുകള്‍ അത് ഫ്‌ളാഷ് ന്യൂസ് ആക്കുകയായിരുന്നു. അത് തന്റെ കത്തല്ല എന്നു പറഞ്ഞ് സരിത തന്നെ രംഗത്ത് വന്നിട്ടും സരിതയുടെ കത്ത് എന്ന നിലപാടില്‍ ഉറച്ച് ചാനലുകള്‍ വാര്‍ത്ത കൊയ്യല്‍ തുടര്‍ന്നു. സ്ത്രീകളെ സംരക്ഷിക്കാനുള്ള രാജ്യത്തെ സര്‍വ്വ നിയമങ്ങളുടേയും ലംഘനമായിരുന്നു ആ വാര്‍ത്ത എന്നു ചിന്തിക്കാതെയാണ് ജോസ് കെ മാണിക്കെതിരെ ആരോപണങ്ങളുമായി ചാനലുകള്‍ അന്ന് നിറഞ്ഞ് നിന്നത്.
ഇന്നലെ രാവിലെ സരിത വികാരപരമായ പ്രതികരണവുമായി രംഗത്തെത്തി. പത്തനംതിട്ടയില്‍ വച്ച് സരിത മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ കാട്ടിയ ആവേശവും ആരോപണങ്ങളും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ ശ്രമത്തില്‍ സരിത വിജയിച്ച് നില്‍ക്കുകയും കത്തിന്റെ പുറകേ പോയ ചാനലുകള്‍ പ്രതിപക്ഷത്ത് നില്‍ക്കുകയും ചെയ്യുന്നതിനിടയിലാണ് യാതൊരു ആവശ്യവുമില്ലാതെ വീണ്ടും തലസ്ഥാനത്ത് സരിത പത്രസമ്മേളനം നടത്തിയത്. ചാനലുകള്‍ പുറത്ത് വിട്ട കത്ത് വ്യാജമാണെന്നും യഥാര്‍ത്ഥ കത്ത് ഇതാണെന്നും പറഞ്ഞ് സരിത ഉയര്‍ത്തിക്കാട്ടിയ കത്തിലെ പേരുകള്‍ ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു. ഇതുവളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമായി പറയാന്‍ സാധ്യമല്ല. സോളാര്‍ മുതല്‍ ബാര്‍കോഴ വരെയുള്ള കേരളത്തിലെ ഒരു വിവാദത്തിനും ഇവിടുത്തെ ചാനലുകളോ പത്രങ്ങളോ ഇന്നേവരെ സ്വന്തമായി അന്വേഷിച്ച് ഒന്നും പുറത്തുകൊണ്ട് വന്നിട്ടില്ലെന്ന് ഓര്‍ക്കണം. ആരെങ്കിലും ഒക്കെ പറയുന്നത് മാത്രമാണ് കേരള മാദ്ധ്യമങ്ങളുടെ പ്രധാന സോഴ്‌സുകള്‍. ആ അര്‍ത്ഥത്തില്‍ സരിത മനഃപൂര്‍വ്വം ചില ഉദ്ദേശ്യലക്ഷ്യത്തോടെ തന്നെയാണ് ഈ കത്ത് വെളിയില്‍ പറഞ്ഞതെന്ന് തീര്‍ച്ച.
സരിതയുടെ കത്ത് വ്യാജം ആണ് എന്ന ആരോപണത്തിന്റെ മുനയൊടിയുകയായിരുന്നു ഈ പത്രസമ്മേളനം വഴി. രണ്ടും രണ്ട് കത്താണെങ്കിലും ആദ്യ കത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ് രണ്ടാമത്തെ കത്തിലും കണ്ടത് എന്നതുകൊണ്ട് തന്നെ സരിതയുടെ കത്ത് വ്യാജം ആണെന്ന ആരോപണത്തിന് പ്രസക്തി നഷ്ടപ്പെട്ടു. ആദ്യ ദിവസം എടുത്ത് ചാട്ടം നടത്തിയ ചാനലുകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ ഇതൊരു കച്ചിത്തുരുമ്പാകുകയും ചെയ്തു.
എന്നാല്‍ ഇവിടെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങള്‍ ഉണ്ടായി. ചില മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും പേരുകള്‍ അടങ്ങിയ കത്ത് പുറത്ത് വന്നിട്ടും റിപ്പോര്‍ട്ടര്‍ ചാനല്‍ അടക്കം നിഷ്പക്ഷത നടിക്കുന്ന മാദ്ധ്യമങ്ങള്‍ ജോസ് കെ മാണിയെ മാത്രം കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ എഴുതി. ശ്രദ്ധിക്കേണ്ട കാര്യം മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കപ്പെട്ട കാര്യം സൂചിപ്പിക്കാന്‍ പോലും ഈ മാദ്ധ്യമങ്ങള്‍ മടി കാണിച്ചു എന്നതാണ്.
ഈ ഇരട്ടത്താപ്പാണ് നമ്മള്‍ ചോദ്യം ചെയ്യേണ്ടത്. സരിതയുടെ കത്ത് വ്യാജമാണോ ഒറിജിനലാണോ എന്നത് ഒരു തര്‍ക്ക വിഷയം ആക്കേണ്ട കാര്യമേയല്ല. വ്യാജമായാലും ഒര്‍ജിനല്‍ ആയാലും അതിന് പ്രസക്തിയില്ല. കേരളം കണ്ട ഏറ്റവും വലിയ സംഘടിത കുറ്റകൃത്യങ്ങളില്‍ ഒന്നിലെ പ്രതി തന്റെ സാമ്പത്തിക ലാഭത്തിന് വേണ്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി തയ്യാറാക്കിയ ഒരു കത്ത് അനേകം പൊതുപ്രവര്‍ത്തകരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒരു ഉപാധിയായി ഉപയോഗിക്കുന്നതിലെ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യേണ്ടത്. സരിത ആരായിരുന്നു എന്ന് നമുക്ക് അറിയാം. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് മോഡലില്‍ ഒരു തട്ടിപ്പ് സ്ഥാപനം തുടങ്ങിയതും അത് വിജയിക്കാന്‍ സ്ത്രീ എന്ന നിലയില്‍ ഉള്ള സവിശേഷതകള്‍ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്തു എന്നു ചുരുക്കിപ്പറയാം. ആ ചതി തിരിച്ചറിയാതെ സരിതയുടെ മാസ്മരിക വലയത്തില്‍ വീണുപോയ നേതാക്കള്‍ ഉണ്ടാകുമെന്ന് തന്നെ സംശയിക്കാം. എന്നാല്‍ അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഒന്നുമില്ലാതെ കുറ്റാരോപിതയുടെ കത്ത് മാത്രം വച്ച് ആരെയെങ്കിലും മോശക്കാരായി ചിത്രീകരിക്കുന്നത് എന്ത്തരം ധാര്‍മ്മികതയാണ്.
സരിതയുടെ സാമ്പത്തിക ശാസ്ത്രം സൂക്ഷിച്ച് വീക്ഷിക്കുന്നവര്‍ക്ക് ഈ കത്തും അവരുടെ മഹത്തരങ്ങളുടെ ഭാഗം മാത്രമാണെന്ന് പറയേണ്ടി വരും. ഈ അടുത്ത കാലത്ത് ഒരൊറ്റ കേസ് തീര്‍ക്കാന്‍ സരിത നല്‍കിയത് 75 ലക്ഷം ആണ്. ഇങ്ങനെ നാല്‍പ്പതോളം കേസുകള്‍ സരിത തീര്‍ത്തു വന്നു. അതിന് വേണ്ടി മുടക്കിയ കോടികള്‍ എവിടെ നിന്ന് എന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുവദിക്കുന്ന കോടതിപോലും ചോദിക്കുന്നില്ല എന്നതാണ്് കഷ്ടം. അതുകൊണ്ട് തന്നെ ഉന്നതമായി രാഷ്ട്രീയ ഇടപെടല്‍ ഈ സംഭവത്തില്‍ ഉണ്ടെന്ന് തീര്‍ച്ച. ഇങ്ങനെ സരിതയുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയവരെ കണ്ടെത്തി നാണംകെടുത്തേണ്ട മാദ്ധ്യമങ്ങള്‍ അതിനൊന്നും മെനക്കെടാതെ സരിത കൃത്യമായ അജണ്ടയോടെ എഴുതി വച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്നത് നിരാശാജനകം ആണ്.
സരിതയുടെ ലിസ്റ്റില്‍പ്പെട്ട ഏതെങ്കിലും ഒരാള്‍ നിരപരാധിയാണ് എന്ന് കരുതുക. എങ്കില്‍ ഈ മാദ്ധ്യമങ്ങള്‍ ചെയ്ത കൊടും ക്രൂരത എത്ര ഭയാനകമാണ്. ഒരു ഉറപ്പും ഇല്ലാതെ ഒരു കുറ്റവാളിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്നത് ന്യായമാണോ എന്ന ചോദ്യം ഇപ്പോഴാണ് നമ്മള്‍ ഉയര്‍ത്തേണ്ടത്. എന്നു മാത്രമല്ല സരിതയുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ കൊയ്ത വൃത്തികെട്ട നേതാക്കളും നിരപരാധികളായ നേതാക്കളും ഒരേ ത്രാസില്‍ തൂക്കപ്പെടുന്നു എന്ന അവസ്ഥയ്ക്കും ഇത് കാരണമാകുന്നു. സരിതയുമായി ബന്ധപ്പെട്ട ആരോപണം ഉണ്ടായപ്പോള്‍ നിയമനടപടി എടുക്കും എന്നു പറഞ്ഞിട്ട് പിന്നെ അനങ്ങാത്ത നേതാക്കളെ എങ്കിലും നമുക്ക് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താം. എന്നാല്‍ നിരപരാധികളേയും ആ തട്ടില്‍ പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കേണ്ടതല്ലേ?
മോഹന്‍ലാലിന്റെ കാര്യം മാത്രമെടുക്കുക. മലയാളത്തിലെ മഹാനടന്റെ പേര് സരിതയുടെ സ്മാര്‍ത്ത വിചാരണ ലിസ്റ്റില്‍ ഉണ്ട്. ലാലേട്ടനെ പോലെ ഒരു വലിയ നടന് സരിതയെ പോലെ ഒരു സ്ത്രീയെ വ്യഭിചരിക്കേണ്ട സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍ അങ്ങനെയാണ് സരിതയുടെ കത്തില്‍ പറയുന്നത്. ആ ഒരൊറ്റ പേരുകൊണ്ട് തന്നെ ഈ കത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്, എന്നിട്ടും നമ്മള്‍ രാഷ്ട്രീയ വൈരം മുതലെടുക്കാന്‍ അത് ഉപയോഗിക്കുന്നു. ഈ കത്തിന്റെ പേരില്‍ ആവേശം കൊള്ളുന്ന പ്രതിപക്ഷം ഓര്‍ക്കേണ്ടത് ഇതുവരെ പുറത്ത് വരാത്ത കത്തിലെ പേജുകളില്‍ നിങ്ങളുടേയും പേരുകള്‍ കാണാം എന്നതാണ്. ബാര്‍കോഴ വിവാദത്തില്‍ നമ്മള്‍ അത് കണ്ടതാണ്. മിണ്ടാതിരിക്കാനുള്ള പണം പ്രതിപക്ഷത്തിന് കൊടുത്തു എന്ന് പറഞ്ഞാല്‍ അതിനൊരു ലോജിക് ഒക്കെയുണ്ട് താനും.
ജയിലില്‍ കിടക്കേണ്ടവര്‍ വെളിയില്‍ നടന്ന് കച്ചവടം നടത്തിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. വിശപ്പ് മാറ്റാന്‍ റൊട്ടി മോഷ്ടിച്ചവന്‍ അകത്ത് കിടക്കുമ്പോഴാണ് സരിതയെ പോലെയുള്ളവര്‍ ഇങ്ങനെ വിഹാരം നടത്തുന്നത്. ഇതിന് മാറ്റം ഉണ്ടാകാത്തിടത്തോളം കാലം ഇങ്ങനെയൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇതൊക്കെ കണ്ട് നമുക്ക് നിര്‍വൃതിയടയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends