ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കി... ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് പുറത്ത്! വരും ദിവസങ്ങള്‍ മറ്റ് ആപ്പുകളും ഉടൻ പുറത്താകും

ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് നീക്കി. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. യുസി ബ്രൗസര്‍, ക്യാം സ്കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍,
ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ചൈനയിലുള്ളതോ ചൈനക്കാര്‍ക്കു മുതല്‍മുടക്കുള്ളതോ ആയ കമ്ബനികളുടെ ആപ്പുകള്‍ക്കാണ് നിരോധനം.
വരും ദിവസങ്ങളില്‍ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ക്ലബ് ഫാക്ടറി ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയില്‍ ഉള്‍പ്പെടുന്നു.
ആപ്പുകളില്‍ ചിലതിന്റെ ഉടമകള്‍, ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവയാണ്.
നിരോധിക്കപ്പെട്ട ആപ്പുകള്‍
ടിക് ടോക്, ഷെയര്‍ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബൈഡു മാപ്പ്, ഷീന്‍, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവര്‍, ഹലോ, ലൈക്കീ, യുക്യാം മേക്കപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവീ, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്രൈ പ്ലസ്, വി ചാറ്റ്, യുസി ന്യൂസ്,
ക്യുക്യു മെയില്‍, വെയ്ബോ, എക്സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫിസിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്പേസ്, മി വിഡിയോകോള്‍, വി സിങ്ക്, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, വിവ വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റേറ്റസ്, ഡിയു റെക്കോര്‍ഡര്‍,
വോള്‍ട്ട് - ഹൈഡ്, ക്യാച്ചെ ക്ലീനര്‍, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹേഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനര്‍, ക്ലീന്‍ മാസ്റ്റര്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വീ മീറ്റ്, സ്വീറ്റ് സെല്‍ഫി, ബൈഡു ട്രാന്‍സ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്ലൈ സ്റ്റേറ്റസ് വിഡിയോ, മൊബൈല്‍ ലെജന്‍ഡ്സ്, ഡിയു പ്രൈവസി.
https://www.facebook.com/Malayalivartha