സരിത എസ് നായരുടെ കത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി, സരിതയുടേത് ബ്ലാക്ക്‌മെയില്‍ നടത്തി പണം തട്ടാനുള്ള നീക്കമെന്ന് നേതാക്കള്‍

സര്‍ക്കാരിന് തലവേദനയായ സോളാര്‍കേസ് പ്രതി സരിത എസ് നായരുടെ കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിവിധ രാഷ്ടീയ നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സരിത എസ് നായരുടെ കത്ത് അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
ജോസ് കെ മാണി എംപി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് െ്രെകം ബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയത്.
സരിതയുടെ കത്ത് സംസ്ഥാന രാഷ്ടീയത്തില്‍ കോളിക്കളമുണ്ടാക്കിയിരുന്നു.നിരവധി രാഷ്ടീയക്കാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെയായിരുന്നു ആരോപണം. സരിത എസ് നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ക്തതില്‍ കെ.സി. വേണുഗോപാല്‍, പി.സി. വിഷ്ണുനാഥ്, അടുര്‍ പ്രകാശ്, ഹൈബി ഈഡന്‍, ആര്യാടന്‍ മുഹമ്മദ്,ജോസ് കെ മാണി തുടങ്ങിയ യുഡിഎഫ് നേതാക്കളുടെ പേരുകളും നടന്‍ മോഹന്‍ലാലിന്റെ പേരും പരാമര്‍ശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ഇതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോസ് കെ മാണി എംപി പരാതി നല്‍കിയത്. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മുതലെടുക്കാന്‍ നടത്തുന്ന ആയുധമാണ് കത്തെന്ന തരത്തിലാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്.
കത്ത് രാഷ്ടീയ മുതലെടുപ്പിന് വേണ്ടിയാണെന്നാണ് പ്രമുഖനായ യുഡിഎഫ് നേതാവ് പ്രതികരിത്. വിവാദങ്ങള്‍ വിവാദത്തിന്റെ വഴിക്ക് പോകുമെന്നാണ് മന്ത്രി എപി അനില്‍കുമാര്‍ പ്രതികരിച്ചത്, കഴിഞ്ഞ ദിവസം സരിതയുടെ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലാണ് സരിതയുടെ കത്ത് ആദ്യം പുറത്തുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























