എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസും, ജില്ലാ ഭരണകൂടവുംരംഗത്ത്, സാമൂഹിക അകലം പാലിക്കാത്തെ കൂട്ടം കൂടിയതിന് 14 കേസുകളും മാസ്‌ക് ധരിക്കാതെ എത്തിയതിന് എടുത്തത് 26 കേസുകളും

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസും, ജില്ലാ ഭരണകൂടവുംരംഗത്ത്, സാമൂഹിക അകലം പാലിക്കാത്തെ കൂട്ടം കൂടിയതിന് 14 കേസുകളും മാസ്‌ക് ധരിക്കാതെ എത്തിയതിന് എടുത്തത് 26 കേസുകളും. ശനിയാഴ്ച രാവിലെ ചമ്പക്കര മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പ്പറേഷന്റെയും മരട് പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി നിരവധി പേര്‍ക്കെതിരേ നടപടിയെടുത്തു. സാമൂഹിക അകലം പാലിക്കാത്തെ കൂട്ടം കൂടിയതിന് 14 കേസുകളും മാസ്‌ക് ധരിക്കാതെ എത്തിയതിന് 26 കേസുകളുമാണ് എടുത്തത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച പരിശോധന രാവിലെ 8.30 വരെ നീണ്ടു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനക്ക് ഡിസിപി ജി.പൂങ്കുഴലിയും എത്തിയിരുന്നു.
നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഡിസിപിയും പറഞ്ഞു. തിങ്കളാഴ്ച മുതല്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചാല്‍ ചമ്ബക്കര മാര്‍ക്കറ്റ് താത്കാലികമായി അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചി നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും നഗരസഭ സന്ദര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എറണാകുളം മാര്‍ക്കറ്റിലെ 132 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ലഭിച്ച ഒമ്ബത് ഫലങ്ങള്‍ നെഗറ്റീവാണ്. ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരഗോമിക്കുകയാണ്. കോവിഡ് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നഗരത്തില്‍ പോലീസ് പരിശോധന ശക്തമാക്കി.
"
https://www.facebook.com/Malayalivartha


























