Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

07 JULY 2020 01:13 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒന്നര മണിക്കൂറിലധികമായി പരിശോധന നടത്തിയത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മാധ്യമ പ്രവർത്തകരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അകത്തു പ്രവേശിപ്പിച്ചില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് എത്രത്തോളം പങ്കുണ്ടെന്നുള്ള കാര്യവും കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്.

എന്നാൽ നിലവിൽ സ്വപ്ന സുരേഷ് ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് പല ഉന്നതരുമായും ബന്ധമുള്ളതായും കരുതുന്നുണ്ട്.

അതേസമയം മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടില്‍ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ അമ്മ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും അമ്മ പ്രഭ പറഞ്ഞു. മകളെ കുറിച്ച്‌ അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും അവര്‍ വ്യക്തമാക്കി

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സ്വപ്ന പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസില്‍ പങ്കാളിയായി. തുടര്‍ന്ന് പതിനെട്ടാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്. ഭര്‍ത്താവുമായും ചേര്‍ന്നായി പിന്നീട് ഗള്‍ഫിലെ ബിസിനസ്. എന്നാല്‍ സാമ്ബത്തിക ബാധ്യതയുണ്ടായതോടെ ബിസിനസ് പൊളിഞ്ഞ് തിരിച്ച്‌ നാട്ടിലേക്കെത്തി. ഇതോടെ ദാമ്ബത്യവും തകര്‍ന്നു

ഇതിനിടയില്‍ തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ച സ്വപ്ന ഇവരുടെ സഹായത്തോടെ വീണ്ടും ഗള്‍ഫിലേക്ക് പോവുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്തു. ആദ്യം ശാസ്തമംഗലത്തെ എയര്‍ ട്രാവല്‍സില്‍ ജീവനക്കാരിയായി. പിന്നീട് എയ‍ര്‍ ഇന്ത്യ സാറ്റ്സിലെത്തി. അവിടെ ജോലി ചെയ്യുമ്ബോള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ ആള്‍മാറാട്ടത്തിന് വിധേയയാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

അവിടെ നിന്നാണ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം. വിവിധ ഭാഷകളിലെ പ്രാവീണ്യവും ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന സ്വഭാവം വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാന്‍ സ്വപ്നക്കായി. കോണ്‍സുലേറ്റില്‍ നിന്ന് വിസാ സ്റ്റാമ്ബിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട് പിന്നീട് പ്രവര്‍ത്തനകേന്ദ്രം കേരളത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച്‌ മാറ്റി. ഐടി വകുപ്പില്‍ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോണ്‍സുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. തലസ്ഥാനത്ത് വലിയൊരു കെട്ടിടനിര്‍മ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായും ഒരു കാര്‍ റിപ്പയറിംഗ് കമ്ബനിയിലും നിക്ഷേപം ഉള്ളതായും കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (15 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (34 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (50 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends