Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഭാര്യക്ക് നഷ്ടപരിഹാരത്തിനുള്ള അര്‍ഹത പുനര്‍ വിവാഹത്തിലൂടെ നഷ്ടമാവില്ലെന്ന് ഹൈക്കോടതി

09 JULY 2020 11:14 AM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഭാര്യക്ക് നഷ്ടപരിഹാരത്തിനുള്ള അര്‍ഹത പുനര്‍ വിവാഹത്തിലൂടെ നഷ്ടമാവില്ലെന്ന് ഹൈക്കോടതി. 2002-ല്‍ മൂവാറ്റുപുഴ സ്വദേശിയായ അനില്‍ എബ്രഹാം അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിം ട്രിബ്യൂണല്‍ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം-പാലാരിവട്ടം റോഡില്‍ െവച്ച് കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനില്‍ കൊല്ലപ്പെട്ടത്.

വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005-ല്‍ യുവതി പുനര്‍ വിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ജീവിതകാലം മുഴുവന്‍ വിവാഹം കഴിക്കാതെ കഴിയണമെന്ന് ഇന്നത്തെ സമൂഹം ചിന്തിക്കില്ല.
പുനര്‍ വിവാഹത്തോടെ ആദ്യ ഭര്‍ത്താവിന്റെ കുടുംബവുമായുള്ള ബന്ധം സ്ത്രീ വിച്ഛേദിക്കുമെന്ന ചിന്ത പഴകിയതാണ്. ഇവിടെ ഹര്‍ജിക്കാരി വിവാഹ മോചനം നേടിയതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രിബ്യൂണല്‍ 7,64,500 രൂപയാണ് നല്‍കാന്‍ വിധിച്ചത്. എന്നാല്‍ ഇതു കുറവാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവിധ വസ്തുതകള്‍ കണക്കിലെടുത്ത് 23.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും തുക ഒരു മാസത്തിനുള്ളില്‍ പലിശ സഹിതം നല്‍കാനും നിര്‍ദേശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (23 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (39 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (14 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (14 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (14 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (14 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (14 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends