Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

നല്ല സ്പീഡില്‍ത്തന്നെ കാര്യങ്ങള്‍ നീങ്ങുകയല്ലേ, ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ; കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ലന്ന് മുഖ്യമന്ത്രി

13 JULY 2020 08:02 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്തു കേസില്‍ അനാവശ്യ വിവാദങ്ങൾ വേണ്ടന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണ്ണക്കടത്തു കേസില്‍ നല്ല വേ​ഗതയിലാണ് അന്വേഷണം പുരോ​ഗമിക്കുന്നതെന്നും എന്നിരിക്കെ എന്തിനാണ് വേവലാതിപെടുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്‍ഐഎ മികച്ച അന്വേഷണ ഏജന്‍സിയാണ്. കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല. സ്പീക്കറെ അനാവശ്യ വിവാദത്തില്‍ ഉള്‍പ്പെടുത്തുകയാണ്. മാസങ്ങള്‍ക്കു മുമ്ബ് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്തിന് അവിശ്വാസം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകള്‍വച്ച്‌ കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്. നല്ല സ്പീഡില്‍ത്തന്നെ കാര്യങ്ങള്‍ നീങ്ങുകയല്ലേ. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജന്‍സി ഏറ്റവും പ്രമുഖ ഏജന്‍സികളിലൊന്നാണ്. എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കില്ല. അതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.

സാധാരണ ഗതിയില്‍ സ്പീക്കര്‍ എന്നത് ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ആളല്ല. സ്പീക്കറെ അനാവശ്യമായി വിവാദങ്ങളില്‍ പെടുത്തുകയാണ്. മാസങ്ങള്‍ക്ക് മുമ്ബ് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഈ പ്രശ്നം. അന്ന് ഈ കൂട്ടര്‍ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആര്‍ക്കും അറിയില്ല. അതിന്റെ പേരില്‍ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ?

എന്റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാള്‍, വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിര്‍ത്തിയത്. ഇത് യുഡിഎഫിന് സ്വപ്നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങള്‍ വരുന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട കര്‍ശനനടപടിയുണ്ടാകും. അതില്‍ സംശയമില്ല. ശിവശങ്കറിന്റെ കാര്യത്തില്‍ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിര്‍ത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച്‌ അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്സിനെയും ചുമതലപ്പെടുത്തി. അതില്‍ വീഴ്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിനനുസരിച്ച്‌ നടപടിയെടുക്കാന്‍ പറ്റില്ല. സാധാരണഗതിയില്‍ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക.

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാല്‍ കര്‍ക്കശനടപടിയുണ്ടാകും. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ അതിനുള്ള കാര്യങ്ങള്‍ കണ്ടെത്തണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് നാട്ടില്‍ പരാതിയുയര്‍ന്നു. മറ്റ് പരാതികളുണ്ടെങ്കില്‍ അത് ഒരു അന്വേഷണത്തിന്റെ ഭാഗമായി തെളിഞ്ഞ് വരണം. അന്വേഷണത്തെ വഴി തിരിച്ച്‌ വിടണം. അന്വേഷണരീതിയെ വിശ്വസിച്ചുകൂടേ? അതിന്റെ ഫലം കാത്തിരുന്നുകൂടേ?

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാന്‍ വസ്തുതകള്‍ വേണം. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാല്‍, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും. നയതന്ത്രതലത്തിലെ ഉദ്യോഗസ്ഥ ഇത്തരം നടപടിയുണ്ടാകും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നോ? ഇല്ലല്ലോ. ഗുരുതരമായ കേസാണ് പുറത്തുവന്നിരിക്കുന്നത്. തെളിവ് കിട്ടിയാല്‍ ശക്തമായ നടപടിയുണ്ടാകും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (21 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (32 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (46 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (57 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends